യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വീശിയടിച്ച് ഷെര്‍ലി ശീതക്കാറ്റ്; അപകടങ്ങളില്‍ 9 മരണം
ടെക്സാസ്: യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വിശിയടിച്ച ഷെര്‍ലി ശീതക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഞ്ഞും ഐസും പെയ്തത് നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായി. ശീതക്കാറ്റിനെ തുടര്‍ന്ന് 300 ഓളം അപടങ്ങള്‍ യുഎസിന്റെ വിവിധ സംസ്ഥാനങ്ങളിലുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശീതക്കാറ്റാനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ഒമ്പത് പേര് മരിച്ചു. 65 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
ടെക്സസ് ഫ്രീവേയില്‍ മാത്രം ശീതക്കാറ്റിനെ തുടര്‍ന്ന് ഇന്ന് രാവിലെ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ 6 പേരാണ് മരിച്ചത്. ഡള്ളസില്‍ ഉണ്ടായ അപടത്തില്‍ മൂന്ന് പേര് മരിച്ചു. രാവിലെ ആറ് മണിക്ക് ശേഷം ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിനടുത്തുള്ള അന്തര്‍ സംസ്ഥാന പാതയായ 35ലാണ് അപകടം ഉണ്ടായത്.
മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേ ആയതിനാല്‍ വളരെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഒന്നിനു പുറകേ ഒന്നായി കൂട്ടിയിടിച്ചു. ശക്തമായ മഞ്ഞ് വിഴ്ച്ചയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. ഹൈവേകളിലെ അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമായി. ടെക്സസിലെ ഫ്രീവേയില്‍ വിണുകിടന്ന മഞ്ഞില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിന് പുറകേ വന്ന കാറുകളാണ് കൂട്ടിയിടിച്ചതെന്നാണ് പ്രഥമിക വിവരം. കാലാവസ്ഥ മോശമായതാണ് ഡള്ളസിലേയും ടെക്സാസിലേയും അപകടങ്ങളുടെ പ്രധാന കാരണം.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
ശീതക്കാറ്റിനെ തുടര്‍ന്ന് മൂന്നൂറിലധികം അപകടങ്ങളാണ് അമേരിക്കയില്‍ ഒറ്റരാത്രികൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 103 വലിയ അപകടങ്ങള്‍,ഫ്രീവേകളില്‍ 133 വാഹനാപകടങ്ങള്‍, 86 ചെറിയ അപകടങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
ഷെര്‍ലി കൊടുങ്കാറ്റിന്റെ ഫലമായി സംസ്ഥാനത്തുടനീളം 1200ലധികം വിമാനങ്ങള്‍ റദ്ദാക്കി. ടെക്സസ്,അര്‍ക്കന്‍സാസ്,ടെന്നസി എന്നിവിടങ്ങളില്‍ മഞ്ഞും ഐസും ശക്തമായി പെയ്തത് കാരണം നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ടെക്സാസില്‍ അപകടങ്ങളില്‍ പരിക്കേറ്റ 65 പേരില്‍ 36 പോരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.