ശിവസേന വളരുന്നു, ചെകുത്താനെപ്പോലെയെന്ന് പാക് ദിനപ്പത്രം
ഇസ്ലാമാബാദ്: എന്‍ ഡി എ സഖ്യകക്ഷിയായ ശിവസേനയ്ക്കെതിരെ പാകിസ്താനി ദിനപ്പത്രം. ശിവസേന ഒരു ചെകുത്താനെ പോലെ വളരുകയാണ് എന്നാണ് ചൊവ്വാഴ്ച ദി ന്യൂസ് ഇന്റര്‍നാഷണല്‍ എഴുതിയത്. പാകിസ്താനെതിരെ ശിവസേന നടത്തുന്ന തുടര്‍ച്ചയായ പ്രതിഷേധങ്ങളും കടന്നാക്രമണങ്ങളുമാണ് പാക് ദിനപ്പത്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ശിവസേനയുടെ ഭ്രാന്ത് എന്ന തലക്കെട്ടിലാണ് ദി ഇന്റര്‍നാഷണല്‍ എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. ശിവസേനയെ ഇന്ത്യ നിയന്ത്രിക്കേണ്ട സമയമായി എന്നും പത്രം പറയുന്നുണ്ട്. ശിവസേന ഒരു ഭീകരരൂപിയായി വളരുകയാണ്. താമസിച്ചാല്‍ ഇതിനെ നിയന്ത്രിക്കാന്‍ വളരെ പ്രയാസമായിരിക്കും. പാകിസ്താനും പാക് ആശയങ്ങളുമാണ് ശിവസേനയുടെ മുഖ്യ ശത്രുക്കള്‍.

ഐ സി സിയുടെ എലൈറ്റ് പാനലിലുള്ള പാക് അമ്പയര്‍ അലിം ദാറിനെതിരെയാണ് ശിവസേന ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു. ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അലിം ദാര്‍ ആയിരുന്നു കളി നിയന്ത്രിക്കേണ്ടിയിരുന്നത്.
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടത്താനുള്ള ആലോചനയ്ക്കെതിരെ ബി സി സി ഐ ആസ്ഥാനത്ത് ശിവസേന പ്രതിഷേധം നടത്തിയിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാനും ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി ചര്‍ച്ച നടക്കാനിരിക്കേയായിരുന്നു ഇത്. മുമ്പ് പാക് ഗായകന് ഗുലാം അലി മുംബൈയില്‍ പാടുന്നതും ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications