Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ 17കാരിയെവിവാഹം കഴിക്കുന്നില്ല:ഷൊയ്ബ് അക്തര്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഫാസാറ്റ് ബൗളര്‍ ഷൊയ്ബ് അക്തര്‍ പതിനേഴുകാരിയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിതച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ഷൊയ്ബ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

മുപ്പത്തിയൊമ്പതുകാനായ ഷൊയ് അക്തര്‍ ഹരിപ്പൂര്‍ സ്വദേശിയായ റുബാബ എന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് അക്തറിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവഹക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജൂണ്‍ 12ന് അക്തര്‍ ജന്മനാട്ടിലെത്തുമെന്നും ഇതിന് ശേഷം വിവാഹതിയ്യതി പ്രഖ്യാപിക്കുമെന്നുമാണ് വാര്‍ത്തകള്‍. ജൂണില്‍ തന്നെ വിവാഹം നടക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

shoaib-akhtar

എന്നാല്‍ തന്റെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഷൊയ്ബ് അക്തര്‍തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. ആശംസകള്‍ സ്വീകാര്യമാണെങ്കിലും അത് തെറ്റായ വാര്‍ത്തയുടെ പേരിലാകരുത്. പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, കൂടുതല്‍ ഉത്തരാദിത്വത്തോടുകൂടിയുള്ള റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു. ഒരിക്കലും അത് ഇത്തരത്തിലുള്ള കിംവദികളാകരുത്- അക്തര്‍ ട്വിറ്ററില്‍ എഴുതി.

<blockquote class="twitter-tweet blockquote" lang="en-gb"><p>Wishes are always welcome BUT NOT for some crap rumour...My journalist friends,I expect sensible reporting and not rumour spreading.Thanks!</p>— Shoaib Akhtar (@DaFastestBowler) <a href="https://twitter.com/DaFastestBowler/statuses/475176540901085184">June 7, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

വ്യവസായിയായ മുഷ്താഖ് ഖാന്റെ അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് അക്തറിന്റെ നവവധു റുബാബ് എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്ലസ്ടു പരീക്ഷ എഴുതിയ റുബാബ് റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ഇരു കുടുംബങ്ങളും വിവാഹക്കാര്യം സംസാരിച്ച് തീരുമാനത്തിലെത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍

2011 മാര്‍ച്ചിലാണ് അക്തര്‍ ഒടുവില്‍ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഒരുകാലത്ത് വേഗതകൊണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഭീതി വിതച്ച ഷൊയ്ബ് അക്തര്‍ വിരമിച്ചതിന് ശേഷം കുറച്ചുകാലം വാര്‍ത്തകളില്‍ നിന്ന് അകന്നുനിന്നിരുന്നു. അടുത്തിടെ നടന്ന ഐ പി എല്‍ ഏഴാം സീസണ്‍ മത്സരങ്ങളുടെ കമന്ററി ടീമിലൂടെയാണ് വീണ്ടും തിരിച്ചുവരവ് നടത്തിയത്. അതിനിടയിലാണ് വിവാഹ ഗോസിപ്പുകള്‍ പരന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+