കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്തറിന് ക്ലീന്‍ചിറ്റ്; തിരിച്ചുവരുമോ റാവല്‍പിണ്ടി എക്‌സ്പ്രസ്?

Google Oneindia Malayalam News

കറാച്ചി: പാകിസ്താന്റെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തറിന് കോടതിയുടെ ക്ലീന്‍ ചിറ്റ്. കളിക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാരോപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് വിധിച്ച വിലക്കും പിഴയുമാണ് കോടതി അസാധുവാക്കിയത്. അഞ്ച് വര്‍ഷം വിലക്കും 70 ലക്ഷം രൂപയുമാണ് പി സി ബി ഷോയിബ് അക്തറിന് ശിക്ഷയായി വിധിച്ചത്.

ഇതിനെതിരെ ഷോയിബ് അക്തര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ലാഹോര്‍ ഹൈക്കോടതി അക്തറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ബോര്‍ഡിന്റെ വിലക്കിനും പിഴ ശിക്ഷയ്ക്കും നിയമസാധുതയില്ല എന്നും കോടതി പറഞ്ഞു. 2008 ജൂണിലാണ് അക്തറിന് പാക് ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. 5 വര്‍ഷത്തെ വിലക്ക് പിന്നീട് 18 മാസമാക്കി ചുരുക്കിയിരുന്നു.

shoaib-akhtar

വിലക്ക് മാറി ടീമിലെത്തിയ ഷോയിബ് അക്തര്‍ 2011 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നു. സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റ മത്സരത്തില്‍ അക്തറിനെ കളിപ്പിക്കാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഈ ലോകകപ്പിനിടയില്‍ വെച്ചാണ് അക്തര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഏകദിനത്തില്‍ 247 ഉം ടെസ്റ്റില്‍ 178 ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് അക്തര്‍.

ലോകത്തെ ഏറ്റവും വേഗം കൂടിയ ഫാസ്റ്റ് ബൗളര്‍മാരുടെ കൂട്ടത്തിലാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന് വിളിപ്പേരുള്ള ഷോയിബ് അക്തറിന് സ്ഥാനം. ഇപ്പോള്‍ 39 വയസ്സുള്ള അക്തറിന് ഇനിയൊര് തിരിച്ചുവരവ് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വൈകിയെത്തിയ ഈ വിധിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അക്തറിന് കഴിഞ്ഞു. ക്രിക്കറ്റ് കമന്ററിയിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രിയങ്കരനാണ് അക്തര്‍.

English summary
The Lahore High Court has given a clean chit to Pakistan's maverick former fast bowler Shoaib Akhtar, who was fined 7 million rupees and banned for 5 years by the PCB in 2008 for violating the players code of conduct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X