ഇന്‍സ്റ്റഗ്രാം ബയോ മാറ്റി ഷോയിബ് മാലിക്, സാനിയ മാര്സയെ മാറ്റി, വീണ്ടും ചര്‍ച്ചയായി വിവാഹ മോചനം
ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനത്തില്‍ വീണ്ടും അഭ്യൂഹം. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മാലിക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരും പിരിഞ്ഞുവെന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് ഇത്. 2010ലാണ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
അതിന് ശേഷം ഇരുവരും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലാണ് മാറ്റം വന്നിരിക്കുന്നത്.അതേസമയം സോഷ്യല്‍ മീഡിയയിലെ പേജുകള്‍ നല്കുന്ന സൂചനകള്‍ പ്രകാരം ഇരുവരും വേര്‍പിരിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.

ഇതുവരെ വിവാഹ മോചന വാര്‍ത്തകളില്‍ സാനിയയോ മാലിക്കോ വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചെത്തുന്നത് അടക്കം കാണാറില്ല. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ സജീവമാണ്. മാലിക്കിന്റെ സോഷ്യല്‍ മീഡിയ പേജിലെ മാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് നീക്കിയിരിക്കുകയാണ് ഷോയിബ് മാലിക്.
നേരത്തെ സാനിയ മിര്‍സ എന്ന സൂപ്പര്‍ വുമണിന്റെ ഭര്‍ത്താവ് എന്നായിരുന്നു ബയോയില്‍ പരാമര്‍ശിച്ചിരുന്നത്. ഇതാണ് നീക്കിയിരിക്കുന്നത്. പ്രൊ അത്ലറ്റ്, ലിവ് അണ്‍ബ്രോക്കണ്‍, ഫാദര്‍ ടു വണ്‍ ട്രൂ ബ്ലെസ്സിംഗ് എന്നാണ് ഇപ്പോള്‍ ബയോയില്‍ ഉള്ളത്. അതസമയം മാലിക്കിന്റെ ബയോയില്‍ ഇപ്പോഴും സാനിയ മിര്‍സയുടെ ചിത്രങ്ങളുണ്ട്. നേരത്തെ മാലിക്കിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് സാനിയ നീക്കിയിരുന്നു.
അതേസമയം അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഷോയിബ് മാലിക്കിന്റെ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന സൂചനയായിരുന്നു നല്‍കിയത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞോ എന്ന ചോദ്യത്തിനായിരുന്നു മാലിക് മറുപടി നല്‍കിയത്. സാനിയക്കും, മകനുമൊപ്പം ഈദ് അവധിസമയം ചെലവിടാത്തതില്‍ തനിക്ക് അതിയായ സങ്കടമുണ്ട്. തനിക്ക് അതിന് ആഗ്രഹമുണ്ട്. എന്നാല്‍ പ്രൊഫഷണലായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനുള്ളത് കൊണ്ട് അതിന് സാധിക്കില്ല
സാനിയയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അടുത്തിടെ ദുബായില്‍ മകന് ഇസ്ഹാനൊപ്പം കുറച്ച് സമയം ചെലവിടാനായി പോയിരുന്നുവെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. സാനിയക്ക് ഐപിഎല്ലില്‍ ചില പരിപാടികള്‍ നടത്താനുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് എത്താന്‍ സാധിക്കില്ല. പരസ്പരം എത്താന്‍ സാധിക്കാത്ത പ്രശ്നം മാത്രമാണ് ഉള്ളതെന്നും മാലിക് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications