സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍

മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും അടുത്തിടെ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചായായിരുന്നു . ഇരവരും വിവാഹമോചനത്തിന്റെ വക്കിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. താരങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഔദ്യോഗികമായി വിവാഹമോചനം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. എന്നാല്‍ സാനിയയോ ഷുഹൈബോ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരുന്നില്ല .

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്
എന്നാല്‍ ഇപ്പോഴിതാ സാനിയ മിര്‍സയെ കുറിച്ച് ഷുഹൈബ് മാലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ ബ്രസീലിയന്‍ താരങ്ങളായ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാതാവോസ് സഖ്യത്തോട് 6-7(2) 26 എന്ന സ്കോറിനാണ് സാനിയ മിര്‍സയും രോഹന് ബൊപ്പണ്ണയും പരാജയപ്പെട്ടത്. ഈ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ഷുഹൈബ് ട്വീറ്റ് ചെയ്തത്.

ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സാനിയയെ അഭിനന്ദിച്ചു കൊണ്ടാണ് ഷുഹൈബ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കായിക ലോകത്തെ വനിതകള്‍ക്ക് ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരാളാണ് നിങ്ങള്‍. നിങ്ങളുടെ കരിയറില്‍ നേടിയ എല്ലാ നേട്ടങ്ങളെ കുറിച്ച് ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ പലര്‍ക്കും പ്രചോദനമാണ്, ശക്തമായി മുന്നോട്ടുപോകുക. അവിശ്വസനീയമായ ഒരു കരിയര്‍ നിങ്ങള്‍ക്ക് ആശംസിക്കുന്നു- ഷുഹൈബ് മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.

ടെന്നീസില്‍ നിരവധി വിജയങ്ങൾ
അതേസമയം, സാനിയയുടെയും ഷുഹൈബിന്റെയും വിവാഹ മോചന വാര്‍ത്തകള്‍ വലിയ പ്രധാ്യത്തോടെയാണ് പ്രചരിച്ചത്. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും 2010 ലായിരുന്നു വിവാഹിതരായത്. വിവാഹശേഷം ഇരുവരും ദുബായിലാണ് താമസമാക്കിയത്. ഇതിനിടെ ഇരുവരും ക്രിക്കറ്റിലും ടെന്നീസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സാനിയ മിര്‍സ വിവാഹശേഷം ടെന്നീസില്‍ നിരവധി വിജയങ്ങളും സ്വന്തമാക്കിയിരുന്നു.

വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നത്
സാനിയയും ഷുഹൈബും ഉടന്‍ വിവാഹമോചിതരാകുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. രണ്ട് പേരും ഇപ്പോള്‍ വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതും മകന് വേണ്ടി മാത്രം ഒരുമിച്ച് ടെലിവിഷനിലെ പരിപാടി സംഘടിപ്പിച്ചതാണ് എന്നാണ് മറ്റൊരു പ്രചാരണം. ഷുഹൈബും സാനിയയും മകന്റെ നാലാം ജന്മദിനം ആഘോഷിച്ചിരുന്നു. ദുബായിലായിരുന്നു ആഘോഷം. എന്നാല്‍ പാര്‍ട്ടിയുടെ ചിത്രം സാനിയ പങ്കുവച്ചില്ല. അതേസമയം, നിരവധി ചിത്രങ്ങള്‍ ഷുഹൈബ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

വികാരനിര്ബരമായ വിടവാങ്ങൽ
അതേസമയം, ഷുഹൈബ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. നിരവധി പേരാണ് ട്വിറ്റിന് മറുപടിയുമായി എത്തുന്നത്. തന്റെ 36ാം വയസില്‍ അവസാന ഗ്രാന്സ്ലാം ചാമ്പ്യന്‍ഷിപ്പിനാണ് സാനിയ പോരാടിയത്. ഇന്ത്യയുടെ ടെന്നീസ് രാഞ്ജിക്ക് വികാരനിര്ബരമായ വിടവാങ്ങലാണ് മെല്‍ബണ്‍ നല്‍കിയത്.

പ്രായം കൊണ്ട് ഒരു പതിറ്റാണ്ട് ചെറുപ്പമുള്ള ബ്രസീലിയന്‍ സഖ്യത്തിനെതിരെ ആദ്യ ടൈബ്രേക്കര്‍ വരെ പൊരുതിയ ശേഷമാണ് സാനിയയും ബൊപ്പണ്ണയും പരാജയം അറിഞ്ഞത്. പ്രൊഷണല്‍ ടെന്നീസിനോട് വിട വാങ്ങുകയാണെന്ന് പറഞ്ഞ സാനിയയുടെ അവസാന ഗ്രാന്സ്ലാം ടൂര്‍ണമെന്റായിരുന്നു ഇത്. ഗ്രാന്സ്ലാം ടെന്നീസില്‍ മൂന്ന് വീതം മിക്സഡ് ഡെബിള്‍സ്. വനിത ഡെബിള്‍സ് കിരീടങ്ങളാണ് സാനിയ നേടിയത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications