കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവിന്റെ മണവാട്ടിമാർ കന്യകമാർ ആകണമെന്നില്ലെന്ന്.... വത്തിക്കാന്‍! ഞെട്ടിയത് മണവാട്ടികൾ തന്നെ!!!

  • By Desk
Google Oneindia Malayalam News

റോം: കര്‍ത്താവിന്റെ മണവാട്ടി എന്ന് പറഞ്ഞാല്‍ പെട്ടെന്ന് എല്ലാവരും കരുതുക കന്യാസ്ത്രീ ആണെന്നാണ്. യേശുവിന്റെ മണവാട്ടിമാര്‍ ശരീരം കൊണ്ട് കന്യക ആകേണ്ടതില്ലെന്ന് വത്തിക്കാന്‍ തന്നെ പറഞ്ഞാല്‍ ആരും ഒന്ന് അമ്പരന്ന് പോകില്ലേ...! അത് തന്നെ ആണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

വത്തിക്കാന്‍ ഈ മാസം തുടക്കത്തില്‍ പുറത്ത് വിട്ട രേഖയില്‍ ആണ് ഇങ്ങനെ ഒരു കാര്യം പറയുന്നത്. ലോകമാസകലം ഉള്ള 'യേശുവിന്റെ മണവാട്ടിമാര്‍' അമ്പരന്നിരിക്കുകയാണ് ഇത് കേട്ടിട്ട്.

എന്നാല്‍ സംഗതിയില്‍ ചെറിയൊരു ട്വിസ്റ്റ് കൂടിയുണ്ട്. യേശുവിന്റെ മണവാട്ടിമാര്‍ അല്ലെങ്കില്‍ ബ്രൈഡ്‌സ് ഓഫ് ക്രൈസ്റ്റ് എന്ന് പറയുന്നത് 'കന്യാസ്ത്രീകളെ' അല്ല എന്നതാണ് അത്! അപ്പോള്‍ ആരാണ് ശരിക്കും യേശുവിന്റെ മണവാട്ടിമാര്‍... എന്തുകൊണ്ട് അവര്‍ ശരീരം കൊണ്ട് കന്യകമാര്‍ ആകണം എന്നില്ല?

വത്തിക്കാന്‍ ഡോക്യുമെന്റ്

വത്തിക്കാന്‍ ഡോക്യുമെന്റ്

ജൂലായ് നാലിന് വത്തിക്കാന്‍ പുറത്തറക്കിയ രേഖയില്‍ ആണ് യേശുവിന്റെ മണവാട്ടിമാരെ കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നത്. ഇന്‍സ്ട്രക്ഷന്‍ എക്ലീസിയേ സ്‌പോണ്‍സേ ഇമാഗോ എന്ന ഓണ്‍ ദ ഓര്‍ഡോ വിര്‍ജിനിയം എന്നതാണ് ഈ രേഖ.

ശരീരം കൊണ്ട് കന്യകയാവണം എന്നില്ല

ശരീരം കൊണ്ട് കന്യകയാവണം എന്നില്ല

യേശുവിന്റെ മണവാട്ടി ആകുന്നവര്‍ ശരീരം കൊണ്ട് കന്യക ആകണം എന്ന് നിര്‍ബന്ധം ഇല്ലെന്നാണ് ഈ രേഖ വ്യക്തമാക്കുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തീയ സമൂഹത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സ്

കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സ്

കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സ് എന്നാണ് യേശുവിന്റെ മണവാട്ടിമാര്‍ അറിയപ്പെടുന്നത്. ദൈവസേവാര്‍ത്ഥം സമര്‍പ്പിച്ച കന്യകമാര്‍ എന്നാണ് അര്‍ത്ഥം. എന്തൊക്കെയാണ് ഇത്തരത്തിലുള്ളവര്‍ക്കുണ്ടാകേണ്ടത് എന്ന കാര്യങ്ങളണ് വത്തിക്കാന്റെ പുതിയ രേഖയില്‍ ഉള്ളത്.

കന്യാസ്ത്രീകളല്ല?

കന്യാസ്ത്രീകളല്ല?

കന്യാസ്ത്രീകളും കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. കന്യാസ്ത്രീകള്‍ മഠങ്ങളില്‍ സമൂഹങ്ങളായിട്ടാണ് ജീവിക്കുക. അവര്‍ക്ക് പ്രത്യേകം വസ്ത്രധാരണ രീതിയും ഉണ്ടാകും. എന്നാല്‍ കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സിന് അത്തരം കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആരാണ് യേശുവിന്റെ മണവാട്ടിമാര്‍

ആരാണ് യേശുവിന്റെ മണവാട്ടിമാര്‍

തങ്ങളുടെ ശാരീരിക കന്യകാത്വം യേശുക്രിസ്തുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന അവിവാഹിതരായ ക്രിസ്ത്യന്‍ സ്ത്രീകളെ ആണ് യേശുവിന്റെ മണവാട്ടിമാര്‍ എന്ന് വിളിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകം വേഷമോ, സന്യാസി സമൂഹങ്ങളോ ഉണ്ടാവില്ല. പലരും പലതരം ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ്. അവരുടെ ആവശ്യങ്ങള്‍ അവര്‍ തന്നെ ആയിരിക്കും നിവൃത്തിക്കുന്നത്. പ്രാര്‍ത്ഥന, പ്രായശ്ചിത്തം, ശരീര ദണ്ഡനം, ദൈവകൃപാ പ്രവര്‍ത്തനങ്ങള്‍, പ്രാര്‍ത്ഥന തുടങ്ങിയവയുമായിട്ടായിരിക്കും ഇവരുടെ ജീവിതം.

ആകെ അയ്യായിരം മാത്രം

ആകെ അയ്യായിരം മാത്രം

ലോകമാസകലം ആകെക്കൂട് അയ്യായിരത്തോളം കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സേ ഉള്ളൂ എന്നാണ് വത്തിക്കാന്റെ തന്നെ കണക്കുകള്‍ സൂചിപ്പിത്തുന്നത്. 42 രാജ്യങ്ങളില്‍ ആയിട്ടാണ് ഇത്. ഏറ്റവും കൂടുതല്‍ പേരുള്ളത് ഫ്രാന്‍സിലും ഇറ്റലിയിലും അര്‍ജന്റീനയിലും ആണ്.

ആധ്യാത്മിക സാഫല്യം

ആധ്യാത്മിക സാഫല്യം

കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍സ് എന്നാല്‍ കന്യകാത്വത്തില്‍ ക്രിസ്തുവിന് സമര്‍പ്പിക്കപ്പെട്ടവരാണ് എന്നാണ് വത്തിക്കാന്‍ രേഖയില്‍ പറയുന്നത്. ക്രിസ്തുവുമായുള്ള അഗാധമായ ബന്ധത്തില്‍ അവര്‍ ആധ്യാത്മിക സാഫല്യം അനുഭവിക്കുന്നു എന്നും രേഖയില്‍ പറയുന്നുണ്ട്.

കന്യകാത്വത്തിലേക്ക് ചുരുക്കരുത്

കന്യകാത്വത്തിലേക്ക് ചുരുക്കരുത്

കോണ്‍സെക്രേട്ടഡ് വിര്‍ജിന്‍ ആകാനുള്ള ദൈവവിളിടെ വെറും ശാരീരികമായ കന്യകാത്വത്തിലേക്ക് ചുരുക്കരുത് എന്നാണ് വത്തിക്കാന്‍ രേഖയില്‍ പറയുന്നത്. എന്നാല്‍ ഇത് ഏറെ നിരാശാജനകം ആണെന്നാണ് യേശുവിന്റെ മണവാട്ടികള്‍ പറയുന്നത്.

കന്യാസ്ത്രീയുടെ അവിഹിത ബന്ധം പൊളിയുന്നു... എല്ലാം ബിഷപ്പിന് വേണ്ടി ഒരുക്കിയ നുണ; ഇനി എന്ത്കന്യാസ്ത്രീയുടെ അവിഹിത ബന്ധം പൊളിയുന്നു... എല്ലാം ബിഷപ്പിന് വേണ്ടി ഒരുക്കിയ നുണ; ഇനി എന്ത്

കന്യാസ്ത്രീയുടെ അവിഹിത ബന്ധം പൊളിയുന്നു... എല്ലാം ബിഷപ്പിന് വേണ്ടി ഒരുക്കിയ നുണ; ഇനി എന്ത്കന്യാസ്ത്രീയുടെ അവിഹിത ബന്ധം പൊളിയുന്നു... എല്ലാം ബിഷപ്പിന് വേണ്ടി ഒരുക്കിയ നുണ; ഇനി എന്ത്

English summary
Christian women who have pledged lifelong virginity as “brides of Christ” have expressed shock at a Vatican document that suggests literal virginity is not a prerequisite for their consecration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X