വിശ്വസിച്ചാലും ഇല്ലെങ്കിലും: 91 കാരിയുടെ വയറ്റില്‍ 60 വര്‍ഷമായി ഒരു ഭ്രൂണം!
സാന്റിയാഗോ: 60 വര്‍ഷമായി വയറ്റില്‍ ഭ്രൂണവുമായി ജീവിക്കുന്ന ഒരു 91 കാരി. കേട്ടിട്ട് വിശ്വസിക്കാനാവുന്നില്ല അല്ലേ. പക്ഷേ സംഭവം സത്യമാണ്. തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത. എസ്റ്റെല മെലെന്ദസ് എന്ന വൃദ്ധയാണ് 60 വര്‍ഷമായി വയറ്റില്‍ ഭ്രൂണവുമായി കഴിയുന്നത്. സി എന്‍ എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തന്റെ വയറ്റില്‍ ഇത്തരത്തില്‍ ഒരു കുട്ടിയുള്ളതായി ഇവര്‍ അറിഞ്ഞിരുന്നതേ ഇല്ല എന്നതാണ് ഇതിലെ വിചിത്രമായ കാര്യം. ചിലിയിലെ നവിദാദ് മുനിസിപ്പാലിറ്റിയില്‍ ലാ ബോകാ സ്വദേശിനിയാണ് എസ്റ്റെല മെലെന്ദസ്. വയറ്റില്‍ ഒരു മുഴയുള്ളതായി ഇവര്‍ക്ക് പലപ്പോഴും തോന്നിയിരുന്നത്രെ. എന്നാല്‍ ഇത് ഒരു ഭ്രൂണമാണ് എന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ജീവന് നഷ്ടമായ ഈ ഭ്രൂണം എസ്റ്റെല മെലെന്ദസിന് ഒരു തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ അസുഖബാധിതയായി ആശുപത്രിയിലെത്തിയതോടെയാണ് വയറ്റിലുള്ള ഭ്രൂണത്തിന്റെ കാര്യം അറിഞ്ഞത്. വയറ്റില്‍ മുഴയുണ്ട് എന്നും അത് നീക്കം ചെയ്യണം എന്നുമായിരുന്നു ഇവരോട് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്
എന്നാല്‍ വീണ്ടും എക്സ്റേ എടുത്തപ്പോഴാണ് വയറ്റിലുള്ളത് മുഴയല്ല ഭ്രൂണമാണ് എന്ന് കണ്ടെത്തിയത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ, 60 വര്‍ഷത്തിലധികമായി ഈ ഭ്രൂണം ഇവരുടെ വയറ്റിലുണ്ട് - എസ്റ്റെല മെലെന്ദസിന്റെ അനന്തിരവളായ ലൂയിസ് മെലെന്ദസ് പറഞ്ഞു. തന്റെ ഭര്‍ത്താവിനെയും, പിറക്കാതെ പോയ തങ്ങളുടെ കുഞ്ഞിന്റെയും ഓര്‍മകളാണ് വയറ്റിലുള്ള ഊ ഭ്രൂണമെന്ന് കരുതി ആശ്വസിക്കുകയാണ് എസ്റ്റെല മെലെന്ദസ് ഇപ്പോള്‍.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications