കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസിച്ചാലും ഇല്ലെങ്കിലും: 91 കാരിയുടെ വയറ്റില്‍ 60 വര്‍ഷമായി ഒരു ഭ്രൂണം!

  • By Muralidharan
Google Oneindia Malayalam News

സാന്റിയാഗോ: 60 വര്‍ഷമായി വയറ്റില്‍ ഭ്രൂണവുമായി ജീവിക്കുന്ന ഒരു 91 കാരി. കേട്ടിട്ട് വിശ്വസിക്കാനാവുന്നില്ല അല്ലേ. പക്ഷേ സംഭവം സത്യമാണ്. തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത. എസ്റ്റെല മെലെന്ദസ് എന്ന വൃദ്ധയാണ് 60 വര്‍ഷമായി വയറ്റില്‍ ഭ്രൂണവുമായി കഴിയുന്നത്. സി എന്‍ എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ വയറ്റില്‍ ഇത്തരത്തില്‍ ഒരു കുട്ടിയുള്ളതായി ഇവര്‍ അറിഞ്ഞിരുന്നതേ ഇല്ല എന്നതാണ് ഇതിലെ വിചിത്രമായ കാര്യം. ചിലിയിലെ നവിദാദ് മുനിസിപ്പാലിറ്റിയില്‍ ലാ ബോകാ സ്വദേശിനിയാണ് എസ്റ്റെല മെലെന്ദസ്. വയറ്റില്‍ ഒരു മുഴയുള്ളതായി ഇവര്‍ക്ക് പലപ്പോഴും തോന്നിയിരുന്നത്രെ. എന്നാല്‍ ഇത് ഒരു ഭ്രൂണമാണ് എന്ന് ഇവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

foetus

ജീവന്‍ നഷ്ടമായ ഈ ഭ്രൂണം എസ്റ്റെല മെലെന്ദസിന് ഒരു തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ അസുഖബാധിതയായി ആശുപത്രിയിലെത്തിയതോടെയാണ് വയറ്റിലുള്ള ഭ്രൂണത്തിന്റെ കാര്യം അറിഞ്ഞത്. വയറ്റില്‍ മുഴയുണ്ട് എന്നും അത് നീക്കം ചെയ്യണം എന്നുമായിരുന്നു ഇവരോട് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്

<strong>40കാരിയുടെ കാണാതായ വലത്തേ കിട്ടി, എവിടെ നിന്ന് എന്നറിയാമോ?</strong>40കാരിയുടെ കാണാതായ വലത്തേ കിട്ടി, എവിടെ നിന്ന് എന്നറിയാമോ?

എന്നാല്‍ വീണ്ടും എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിലുള്ളത് മുഴയല്ല ഭ്രൂണമാണ് എന്ന് കണ്ടെത്തിയത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ, 60 വര്‍ഷത്തിലധികമായി ഈ ഭ്രൂണം ഇവരുടെ വയറ്റിലുണ്ട് - എസ്റ്റെല മെലെന്ദസിന്റെ അനന്തിരവളായ ലൂയിസ് മെലെന്ദസ് പറഞ്ഞു. തന്റെ ഭര്‍ത്താവിനെയും, പിറക്കാതെ പോയ തങ്ങളുടെ കുഞ്ഞിന്റെയും ഓര്‍മകളാണ് വയറ്റിലുള്ള ഊ ഭ്രൂണമെന്ന് കരുതി ആശ്വസിക്കുകയാണ് എസ്റ്റെല മെലെന്ദസ് ഇപ്പോള്‍.

English summary
In a shocking incident, doctors in Chile found a foetus in the uterus of a 91year-old woman. The nonagenarian Estela Meléndez residing in La Boca, a town located where the Rapel River meets the Pacific Ocean in the municipality of Navidad, never realised she got pregnant, reported CNN.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X