ഐസിസിന്റെ ലൈംഗിക അടിമകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളിലെ അവസ്ഥ ദയനീയം
ഐസിസിന്റെ തടവറകളില്‍ കഴിയുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ഉപദ്രവങ്ങള്‍ ലോകത്തോട് പറഞ്ഞറിയിക്കാന്‍ അവര്‍ ജീവനോടെ പുറത്ത് വരുന്നില്ല എന്നതാണ് സത്യം. ലൈംഗിക അടിമകളാക്കിയ സ്ത്രീകളെ കച്ചവടം ചെയ്ത് പണമുണ്ടാക്കുന്ന ഐസിസിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറം ലോകം കണ്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്ന സ്ത്രീകളെ കുറിച്ച് ഇന്നും ആര്‍ക്കും വ്യക്തമായ അറിവുകളില്ല.
ഐസിസിന്റെ പോരാളികള്‍ക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ അവകാശമുള്ള സ്ത്രീകളില്‍ 13 വയസ്സ് മുതല്‍ 60 വയസ്സു വരെയുള്ളവരുണ്ട്. ഇരുട്ടറകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇരുമ്പ് കൊണ്ടുണ്ടാക്കിയ വാതിലുകളും ജനലുകളും സൂര്യ വെള്ളിച്ചത്തെ അല്പം പോലും പുറത്തേക്ക് കടത്തിവിടാത്ത ചുമരുകളുമാണ് ജയിലിലെ കാഴ്ചകള്‍.

ഇടുങ്ങിയ മുറികളില്‍ ഒരു തലയിണ മാത്രമാണ് ഇവര്‍ക്ക് സ്വന്തമെന്ന് പറയാനുള്ളത്. ഐസിസ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഇവരുടെ ദയനീയമായ അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. കിടപ്പുമുറിയില്‍ വെച്ചിരിക്കുന്ന പാത്രത്തില്‍ വെള്ളവും ഭക്ഷണവും വെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ഒന്ന് രണ്ടു പുസ്തകങ്ങളും ഇവരുടെ കിടക്കയില്‍ കാണാന്‍ സാധിക്കും.
തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടു എന്ന് ചുമരില്‍ അറബില്‍ എഴുതി വെച്ചിരിക്കുന്ന വാചകങ്ങള്‍ കാണാന്‍ സാധിക്കും. ലൈംഗിക ക്രൂരതയ്ക്ക് ഇരകളാകുന്ന സ്ത്രീകളുടെ കരച്ചില്‍ ജയിലറകള്‍ക്ക് പുറത്തേക്ക് കേള്‍ക്കില്ല. സ്ത്രീകള്‍ ഗര്‍ഭം ധരിക്കാത്തിരിക്കാന്‍ അമിതമായി ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications