Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേതമില്ലെന്നു പറയാന്‍ വരട്ടെ!! പ്രേതമുണ്ട് ? 11കാരിയുടെ വീഡിയോ വൈറല്‍...

കരീബിയന്‍ ദ്വീപിലെ സ്കൂളിലെ നിരവധി പെണ്‍കുട്ടികള്‍ക്കു പ്രേതബാധ.

കിങ്‌സ്റ്റണ്‍: പ്രേതമുണ്ടോ ഇല്ലെയോ എന്നതു സംബന്ധിച്ച് ലോകമെങ്ങും ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രേതബാധയെന്നു സംശയിക്കുന്ന 11കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാവുകയാണ്. സംഭവം ഇന്ത്യയിലല്ല. കരീബിയന്‍ ദ്വീപിലുള്ള ഒരു രാജ്യത്താണ് ഈ സംഭവം നടന്നത്. പ്രേതബാധയേറ്റ് അലറിവിളിക്കുന്ന 11 കാരിയെ അമ്മയും മറ്റൊരു സ്ത്രീയും പിടിച്ചുനിര്‍ത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

ghost

മകളും സ്‌കൂളിലെ മറ്റു പെണ്‍കുട്ടികളും പ്രേതശല്യത്താല്‍ വലയുകയാണെന്നും എത്രയും വേഗം അധികൃതര്‍ ഇടപെടണമെന്നുമാണ് അമ്മ ആവശ്യപ്പെടുന്നത്. ശ്മശാനം നിന്നിരുന്ന സ്ഥലത്താണ് സ്‌കൂള്‍ അധികൃതര്‍ പുതിയ കെട്ടിടം പണിതിരിക്കുന്നതെന്നും ഇതേ തുടര്‍ന്നാണ് ആത്മാക്കള്‍ കുട്ടികളുടെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നത് എന്നുമാണ് ഇവര്‍ പറയുന്നത്. ഈ 11കാരി മാത്രമല്ല സ്‌കൂളിലെ മറ്റ് ഏഴ് പെണ്‍കുട്ടികള്‍ കൂടി ഇത്തരത്തില്‍ അക്രമാസക്തരായി പെരുമാറുന്നുണ്ട്. ഇതോടെ സ്‌കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കളും ഭീതിയിലാണ്.

വീഡിയോ

ഇതാദ്യമായല്ല സ്‌കൂളുമായി ബന്ധപ്പെട്ട് പ്രേതക്കഥ പുറത്തുവരുന്നത്. 2016ല്‍ മലേഷ്യയിലെ ഒരു സ്‌കൂളിലും ഇത്തരമൊരു സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ക്ലാസ് മുറിയുടെ വാതിലിന് അരികെ വിദ്യാര്‍ഥികളും അധ്യാപകും ഒരു കറുത്ത രൂപത്തെ കണ്ടുവെന്നായിരുന്നു വാര്‍ത്ത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+