Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ തല്ലിച്ചതച്ച് ജീവനോടെ തീയിട്ട് കൊന്നു, സാക്ഷിയായി പൊലീസ്, ക്രൂരതയുടെ വീഡിയോ പുറത്ത്

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ 16കാരിയായ പെണ്‍കുട്ടിയെ കൊലക്കുറ്രം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കി ജീവനോടെ തീയിട്ട് കൊന്നു. കൊലപാതകത്തിന്റെ ക്രൂര ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. 38 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിയ്ക്കുന്നത്. ജീവനോടെ തീയിടുന്നതിന് മുന്‍പ് ക്രൂരമായി മര്‍ദ്ദിച്ച് മരണവേദന അനുഭവിപ്പിച്ചാണ് കുട്ടിയെ കൊന്നത്.

ടാക്‌സി ഡ്രൈവറെ കൊന്ന കുറ്റം ആരോപിച്ചാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ ഗ്വാട്ടിമാലയില്‍ പ്രാകൃത രീതിയില്‍ കുട്ടിയെ കൊന്നത്. 25ഓം ആളുകള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. മുഖത്ത് ഇടിച്ചും ചവിട്ടിയും ക്രൂരമായി കല്ലെറിഞ്ഞും മൃതപ്രായമാക്കിയ ശേഷം നിലത്ത് വീണ കുട്ടിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗ്വാട്ടിമാലയുടെ തലസ്ഥാന നഗരമായ ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും 77 മൈല്‍ അഖലെയുള്ള റിയോ ബ്രാവോ ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.

Guatemala Murder

68കാരനായ ടാക്‌സി ഡ്രൈവര്‍ കാര്‍ലോസ് എന്‍ട്രിക്വി ഗോണ്‍സാലസ് നൊറിഗയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുട്ടിയ്‌ക്കെതിരായ ആരോപണം. പെണ്‍കുട്ടിയ്‌ക്കൊപ്പം രണ്ട് പുരുഷന്‍മാരും കൊലക്കുറ്റത്തില്‍ ആരോപണ വിധേയരാണ്. എന്നാല്‍ ഇവര്‍ രണ്ട് പേരും രക്ഷപ്പെടുകയും പെണ്‍കുട്ടി നാട്ടുകാരുടെ പിടിയിലാവുകയുമായിരുന്നു.

പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ പൊലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഇടപെടാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് ഭീകരമായൊരു അവസ്ഥയായരുന്നുവെന്നും പൊലീസ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+