കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെച്ച് കൊല്ലും, ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ഭീഷണി!!

Google Oneindia Malayalam News

മനില: പ്രതിഷേധക്കാര്‍ക്കും ലോക്ഡൗണ്‍ ലംഘിക്കുന്നര്‍ക്കും മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെച്ച് കൊല്ലുമെന്നാണ് ഡ്യുറ്റര്‍ട്ടെയുടെ മുന്നറിയിപ്പ്. ആരെ വേണമെങ്കിലും കൊല്ലാന്‍ പോലീസിനോടും സൈന്യത്തിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പ്രഖ്യാപനത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഫിലിപ്പൈന്‍സിലുള്ളത്. പ്രശ്‌നക്കാരെ കര്‍ശനമായി തന്നെ നേരിടുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. നേരത്തെ തന്നെ കടുത്ത നടപടികള്‍ കൊണ്ട് കുപ്രദ്ധിനായ നേതാവാണ് ഡ്യുറ്റര്‍റ്റെ.

Recommended Video

cmsvideo
ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലും | Oneindia Malayalam
1

ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഈ സമയം എല്ലാവരും സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുക. കാരണം ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും ഡ്യുറ്റര്‍ട്ടെ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരെയോ ഡോക്ടര്‍മാരെയോ ആരും ഉപദ്രവിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് ഗുരുതര കുറ്റമാണ്. പോലീസിനും സൈന്യത്തിനും എന്റെ ഉത്തരവ് ഇപ്രകാരമാണ്. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍, അവരുടെ ജീവന്‍ അപകടത്തിലാവും. അവരെ വെടിവെച്ച് കൊന്നേക്കണമെന്നും ഡ്യുറ്റര്‍റ്റെ പറഞ്ഞു. അതേസമയം മനിലയിലെ ക്വസോണ്‍ സിറ്റിയെ ചേരി നിവാസികള്‍ വലിയ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇത് ഡ്യുറ്റര്‍റ്റെയെ ചൊടിപ്പിച്ചിരിക്കുകയാണ്.

മനിലയിലെ ചേരിനിവാസികള്‍ക്ക് ഭക്ഷണപ്പൊതികളോ മറ്റ് ദുരിതാശ്വാസ കിറ്റുകളോ വിതരണം ചെയ്തിട്ടില്ലെന്നാണ് ആരോപണം. ലോക്ഡൗണ്‍ ഫിലിപ്പെന്‍സില്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളാവാറായി. ഇവര്‍ കടുത്ത ദുരിതത്തിലാണ്. സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്ത സാഹചര്യമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ബലംപ്രയോഗിച്ച് ഇവരെ പിരിച്ചുവിട്ട പോലീസ്, 20 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 2311 കേസുകളാണ് ഫിലിപ്പൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. 96 പേര്‍ രോഗം ബാധിച്ച് മരിച്ചു.

ജോസി ലോപ്പസ് എന്നയാളാണ് ചേരി നിവാസികളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവര്‍ പ്രതിഷേധം നടത്താന്‍ നിര്‍ബന്ധിതരായെന്ന് ജോസി പറയുന്നു. ഭക്ഷണമൊന്നുമില്ലാതെ മരണത്തിന്റെ വക്കിലാണ് ഞങ്ങള്‍. ഈ സമയം പോരാടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പണമോ ഭക്ഷണമോ സര്‍ക്കാര്‍ തരുന്നില്ല. ഞങ്ങള്‍ക്ക് ജോലിയില്ല. ഉള്ളതെല്ലാം നഷ്ടമായി. ഞങ്ങള്‍ ആരോടാണ് ഈ പ്രശ്‌നങ്ങളെല്ലാം പറയുകയെന്നും ജോസി ചോദിച്ചു. ചേരി നിവാസികളിലൊരു സ്ത്രീയുടെ ഭര്‍ത്താവിനെയും മറ്റ് പുരുഷന്‍മാരും പോലീസിന്റെ തടങ്കലിലാണ്. ഈ കുടുംബങ്ങള്‍ എങ്ങനെ ഭക്ഷണത്തിന് വഴി കണ്ടെത്തുമെന്നതും പ്രധാന ചോദ്യമാണ്.

അതേസമയം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നാല് ബില്യണ്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തന സംഘടനകള്‍ ആവശ്യപ്പെടുന്നത്. പ്രധാനമായും ലോക്ഡൗണ്‍ കൊണ്ട് ജോലി നഷ്ടമായ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനാണ് ഈ തുക. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പലരും തെരുവില്‍ പ്രതിഷേധത്തിലാണ്. കൂട്ടപ്പരിശോനയാണ്, അല്ലാതെ കൂട്ട അറസ്റ്റല്ല വേണ്ടതെന്ന് ഇവര്‍ പറയുന്നു. ഫിലിപ്പൈന്‍സിലെ ലുസോണ്‍ മേഖലയിലാണ് കടുത്ത ദാരിദ്ര്യമുള്ളത്. ഇവിടെ 57 മില്യണ്‍ ജനങ്ങളാണ് താമസിക്കുന്നത്.

English summary
shoot them dead duterte warns against violating lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X