Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളോറിഡ നൈറ്റ് ക്ലബില്‍ വെടിവെപ്പ്; 2 പേര്‍ കൊല്ലപ്പെട്ടു!

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 17 പേര്‍ക്ക് പരിക്കേറ്റു. ഫ്‌ളോറിഡയിലെ നിശാക്ലബിലാണ് വെടിവെപ്പ് ഉണ്ടായത്. പടിഞ്ഞാറന്‍ ഫ്‌ളോറിഡയിലെ ബ്ലൂ ബാര്‍ ആന്‍ഡ് ഗ്രില്‍ ക്ലബ്ബിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് ലോക്കല്‍ പോലീസ് പറയുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്ലബ്ബില്‍ വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ 2 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് ലീ കൗണ്ടി ഷെരീഫിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമാണ് എന്നറിയുന്നു. സംഭവസ്ഥലത്ത് നിന്നും മുപ്പതിലധികം വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

florida-firing

ഒന്നിലധികം മാരകായുധങ്ങളും കൈയ്യില്‍ കരുതിയാണ് അക്രമികള്‍ നൈറ്റ് ക്ലീബില്‍ എത്തിയത് എന്നാണ് അറിയുന്നത്. ക്ലബ്ബിലുണ്ടായിരുന്നവര്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റവരുടെ കരച്ചിലും അലര്‍ച്ചയും കൊണ്ട് പ്രക്ഷുബ്ധമായിരുന്നു രംഗം എന്ന് ക്ലബ്ബിന്റെ പരിസരത്തുണ്ടായിരുന്നവര്‍ പറയുന്നു.

വെടിവെപ്പ് നടക്കുമ്പോള്‍ തന്റെ സുഹൃത്ത് ക്ലബ്ബില്‍ ഉണ്ടായിരുന്നു എന്ന് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതി. സുഹൃത്തിനെ വിളിചിട്ട് കിട്ടാത്തത് കൊണ്ട് ക്ലബ്ബിലേക്ക് പോയപ്പോള്‍ അവിടെ വെടിവെപ്പ് നടക്കുകയായിരുന്നു എന്നും ഇയാള്‍ പറയുന്നു. പോലീസ് സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. കൗമാരക്കാരായ കുട്ടികളാണ് വെടിവെപ്പിന് ഇരയായത് എന്നാണ് അറിയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബില്‍ നടന്ന വെടിവെപ്പില്‍ അന്‍പതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+