കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരിക്ക്

ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ പത്ത് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Google Oneindia Malayalam News
jarusalem

ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ നടന്ന വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്കോളം പരിക്കേറ്റു. തോക്കുധാരി ആരാധനാലയത്തില്‍ എത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമിയെ ഇസ്രയേല്‍ പൊലീസ് വെടിവച്ച് വധിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ പത്ത് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ കുറച്ച് പേരുടെ നില ഗുരുതരമാണ്. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം, നേവ് യാക്കോവ് സ്ട്രീറ്റിലെ സിനഗോഗിന് സമീപം രാത്രി 8:15 ഓടെയാണ് ആക്രമണം ഉണ്ടായത്. പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രയേല്‍ സേന ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ പത്ത് പൗരന്മാരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലും ഇസ്രയേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു.

ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നീ സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നും ഈ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഞങ്ങള്‍ നടത്തിയതെന്നുമാണ് ഇസ്രയേലി സൈന്യം പ്രതികരിച്ചത്. സെന്‍ട്രല്‍ ഗാസയിലെ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ കേന്ദ്രമായ ബോട്ടം ഓഫ് ഫോമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറഞ്ഞു.

കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന് നേരെ വെടിയുതിര്‍ത്തെന്ന് അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ ഈ സംഭവം കൂട്ടക്കുരുതിയാണെന്നാണ് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഭീകര വിരുദ്ധ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

English summary
Shooting at Jewish synagogue in Jerusalem; Eight people were killed and ten were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X