കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്, 10 പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

മ്യൂണിക്: ജര്‍മനിയിലെ ഷോപ്പിങ് മാളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പത്തു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മ്യൂണിക്കിലെ ഒളിംപിയ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷോപ്പിങ് മാളിലേക്കെത്തിയ അക്രമി വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു. മാളിനുള്ളില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് റെയില്‍വേസ്റ്റേഷന്‍ ലക്ഷ്യമാക്കി പോയതായി ചില മാധ്യമങ്ങള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ ട്വീറ്റുകളില്‍ മെട്രോ സ്റ്റേഷനു സമീപം വെടിവെപ്പ് നടന്നതായി സൂചനയുണ്ട്.

Munich Terror Attack

ആക്രമികള്‍ ഒന്നിലേറെ പേരുണ്ടെന്നാണ് മ്യൂണിക് പോലിസ് ആദ്യം സംശയിച്ചിരുന്നത്.. മരിച്ചവരില്‍ അക്രമി കൂടി ഉള്‍പ്പെടുന്നുവെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.. ഷോപ്പിങ് മാളിനു ചുറ്റുമുള്ള പ്രദേശം കനത്ത പോലിസ് വലയത്തിലാണ്.

English summary
Multiple casualties are reported in a shooting at the Olympia shopping mall in Munich, Germany. Police confirmed that shots have been fired in the mall but gave no information on casualties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X