കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ലോസ് ആഞ്ചല്‍സില്‍ വെടിവെപ്പ്; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News
shooting

ലോസ് ആഞ്ചല്‍സ്: ചൈനീസ് ചാന്ദ്ര പുതുവത്സരാഘോഷത്തിനിടെ ലോസ് ആഞ്ചല്‍സില്‍ വെടിവെപ്പ്. 9 പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി 10 മണിക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ലോസ് ആഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് ചാന്ദ്ര പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. മേഖലയിലെ ഏറ്റവും വലിയ ചാന്ദ്ര പുതുവത്സര പരിപാടികളിലൊന്നാണ് ഇവിടെ നടക്കാറുള്ളത്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം.

ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...

4-5 തവണ വെടിയൊച്ചകള്‍ കേട്ടു എന്നാണ് സമീപവാസിയായ ജോണ്‍ പറയുന്നത്. വൈകാതെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെന്നും അദ്ദേഹം പറഞ്ഞു. വെടിവെപ്പ് നടന്ന സ്ഥലത്ത് ചെന്ന് ഒരാളെ സ്ട്രെച്ചറില്‍ കയറ്റുന്നത് കണ്ടു എന്നും മറ്റൊരാളുടെ കൈയില്‍ ബാന്‍ഡേജ് ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'ബാലകൃഷ്ണന്‍ ഇനിയില്ല എന്ന് വിജയേട്ടന്‍ പറഞ്ഞു.., നീ അതുമായി പൊരുത്തപ്പെടണം'; കോടിയേരി ഓര്‍മയില്‍ ഷംസീര്‍'ബാലകൃഷ്ണന്‍ ഇനിയില്ല എന്ന് വിജയേട്ടന്‍ പറഞ്ഞു.., നീ അതുമായി പൊരുത്തപ്പെടണം'; കോടിയേരി ഓര്‍മയില്‍ ഷംസീര്‍

ഗാര്‍വി അവന്യൂവിലെ ഒരിടത്ത് പൊലീസും ഫയര്‍ യൂണിറ്റുകളും ഇരച്ചുകയറുന്നതും ഇരകളെ ചികിത്സിക്കുന്നതും സോഷ്യല്‍ മീഡിയയിലെ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇതിലെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

യുഡിഎഫ് അവിശ്വാസത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്ത്; എല്‍ഡിഎഫ് അംഗമെത്തിയത് സ്പീഡ് ബോട്ടില്‍, നാടകീയംയുഡിഎഫ് അവിശ്വാസത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്ത്; എല്‍ഡിഎഫ് അംഗമെത്തിയത് സ്പീഡ് ബോട്ടില്‍, നാടകീയം

English summary
Shooting in Los Angeles during Chinese New Year celebrations; Many people are reported dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X