കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴ്ച്ചകള്‍ക്കിടെ ടെക്സാസില്‍ വീണ്ടും വെടിവെയ്പ്; പൊലീസുകാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തോക്കുമായി കാറില്‍ എത്തിയ അക്രമി പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്‍റിലും ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുവായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒമർ അബ്ദുള്ളയെയും മെബബൂബ മുഫ്തിയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്ഒമർ അബ്ദുള്ളയെയും മെബബൂബ മുഫ്തിയെയും ബന്ധുക്കളെ കാണാൻ അനുവദിച്ചെന്ന് റിപ്പോർട്ട്

ട്രാഫിക് പോലീസിനു നേരെ വെടിയുതിര്‍ത്ത അക്രമി പിന്നീട് പോസ്റ്റല്‍ വകുപ്പിന്‍റെ വാഹനം തട്ടിയെടുത്ത റോഡരികില്‍ കാണുന്ന ആളുകളെയെല്ലാം വെടിവെയ്ക്കുകയായിരുന്നു. ഇയാളെ വധിച്ചതായി പൊലീസ് പറഞ്ഞു. ഒഡെസ നഗരത്തിൽവെച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്.

gun

ടെക്സസിലെ വെടിവയ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ടെക്‌സാസിലെ തന്നെ എല്‍പാസോയില്‍ 22 പേരെ വെടിവെച്ച് കൊന്ന സംഭവം കഴിഞ്ഞ് ആഴ്ച്ചകള്‍ പിന്നിടുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

മലയാളി യുവാവിന്റെ മരണം കൊലപാതകം: കൊല നടത്തിയത് ബിറ്റ് കോയിന് വേണ്ടിയെന്ന്മലയാളി യുവാവിന്റെ മരണം കൊലപാതകം: കൊല നടത്തിയത് ബിറ്റ് കോയിന് വേണ്ടിയെന്ന്

English summary
shooting in texas; 5 killed and many injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X