അമേരിക്കയില്‍ വെടിവെയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു, 40 ലേറെ പേര്‍ക്ക് പരിക്ക്, 21 കാരന്‍ പിടിയില്‍
ടെക്സാസ്: അമേരിക്കയിലെ ടെക്സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ചയായിരുന്നു ടെക്സാസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്. വാള്‍മാര്‍ട് സറ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് ആക്രമത്തിന് ഇരയായത്. ഡാലസിനു സമീപമുള്ള അലെന്‍ സ്വദേശിയായ പ്രതി അക്രമത്തിന് പിന്നാലെ പൊലീസിന് കീഴടങ്ങി.
പുറത്തുവന്നത് വളരെ ദുഃഖകരമായ വാര്‍ത്തയാണെന്നും നിരവധിയാളുകള്‍ മരിച്ചതായും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ടെക്സാസ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയ ശേഷമാമായിരുന്നു ട്രംപിന്‍രെ പ്രതികരണം. സംഭവത്തില്‍ 40 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ മരണ സംഖ്യ എത്രയെന്ന് പറയാന്‍ സാധിക്കില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥനായ റോബര്‍ട്ട് ഗോമസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം സ്ഥാപനത്തിന്‍റെ പാര്‍ക്കിങ് സ്ഥലത്ത് വെടിവെയ്പ്പ് നടത്തിയി അക്രമി പിന്നീട് സ്റ്റോറിന് ഉള്ളില്‍ കയറിയു വെടിയുതിര്‍ക്കുവായിരുന്നെന്നാണ് സൂചന.
അക്രമം നടക്കുമ്പോള്‍ സ്ഥാപനത്തിനകത്ത് 1000 മുതല്‍ 3000 വരെ ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്‍റെ നിഗമനം. വെടിവെയ്പ്പ് ആരംഭിച്ച ഉടനെ ആളുകള്‍ ചിതറിയോടാന്‍ തുടങ്ങിയതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെയ്പാണിത്. കഴിഞ്ഞയാഴ്ച്ച കാലിഫോര്‍ണിയില്‍ 19 കാരന്‍ നടത്തിയ വെടിവെയ്പില്‍ 2 കുട്ടികള്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications