കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിപൊട്ടിയത് മൂന്നാം ലോകയുദ്ധത്തിന്? റഷ്യന്‍ അംബാസഡറെ കൊന്ന് തുര്‍ക്കി ചെയ്തത്..

തുര്‍ക്കിയില്‍ റഷ്യന്‍ സ്ഥാനപതി വെടിയേറ്റ് മരിച്ചത് അന്താരാഷ്ട്ര തലത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു.

  • By Ashif
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയില്‍ റഷ്യന്‍ സ്ഥാനപതി വെടിയേറ്റ് മരിച്ചത് അന്താരാഷ്ട്ര തലത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ഇരുരാജ്യങ്ങളും സിറിയന്‍ വിഷയത്തില്‍ ഭിന്നാഭിപ്രായം തുടരവെയാണ് കൊലപാതകം. നേരത്തെ വ്യോമാതിര്‍ത്തി കടന്ന റഷ്യന്‍ വിമാനം തുര്‍ക്കി സൈന്യം വെടിവച്ചിട്ടതിനെ തുടര്‍ന്നുണ്ടായ കോലാഹലം തീരവെയാണ് പുതിയ സംഭവം.

തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ കര്‍ലോവ് ആന്‍ഡ്രി ഗെന്നദ്യേവിച്ചിനെ അങ്കാറയില്‍ കലാ പ്രദര്‍ശനത്തിനിടെയാണ് പോലിസ് ഉദ്യോഗസ്ഥന്‍ വെടിവച്ച് കൊന്നത്. സിറിയന്‍ വിഷയത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമാണ് വധം. ഇക്കാര്യം കൊലയാളി വ്യക്തമാക്കിയെന്നാണ് റിപോര്‍ട്ടുകള്‍. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ കുറച്ചുമാസങ്ങളായി അത്ര രസത്തിലല്ല, പ്രത്യേകിച്ച് സിറിയയുടെ കാര്യത്തില്‍. ഇരുരാജ്യങ്ങള്‍ക്കും സിറിയയില്‍ പ്രത്യേക നോട്ടമുണ്ട്.

റഷ്യന്‍ വിമാനം വെടിവച്ചിട്ടു

കഴിഞ്ഞ വര്‍ഷം നവംബറിലാണ് റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമ സേന വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ തങ്ങളുടെ വിമാനം തുര്‍ക്കി അതിര്‍ത്തി കടന്നിട്ടില്ലെന്നും ഭീകരതയെ സഹായിക്കുന്ന നിലപാടാണ് പ്രകോപന നടപടിയിലൂടെ തുര്‍ക്കി സ്വീകരിച്ചിരിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി.

തുര്‍ക്കിയുടെ പഴങ്ങള്‍ക്ക് നിരോധനം

തൊട്ടുപിന്നാലെ തുര്‍ക്കിയില്‍ നിന്നുള്ള ചില വസ്തുക്കള്‍ക്ക് റഷ്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുന്നതാണ് റഷ്യ ആദ്യം നിരോധിച്ചത്. വിസയില്ലാതെ ഇരുരാജ്യങ്ങളിലേക്ക് പോവാനുള്ള സാഹചര്യവും മരവിപ്പിച്ചു. തുര്‍ക്കിയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകള്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റഷ്യന്‍ ട്രാവല്‍ എജന്‍സികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

പരസ്പരം വാക്‌പോര്

തുര്‍ക്കി സൈന്യം സിറിയയില്‍ മുന്നേറ്റം നടത്തുന്നതിനെതിരേ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ റഷ്യ രംഗത്തെത്തിയിരുന്നു. ക്രൂരമായ നടപടികളാണ് തുര്‍ക്കി സിറിയയില്‍ സ്വീകരിക്കുന്നതെന്നായിരുന്നു റഷ്യയുടെ ആരോപണം. റഷ്യന്‍ നിലപാടിനെ തുര്‍ക്കി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇങ്ങനെ വാഗ്വാദങ്ങള്‍ തുടരവെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വടക്കന്‍ സിറിയയിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ആലപ്പോയിലെ വിമതര്‍ക്കു തുര്‍ക്കി ആയുധങ്ങളും മറ്റും നല്‍കുന്ന വിതരണ ശൃംഖല റഷ്യ തകര്‍ത്തു.

സിറിയയില്‍ വ്യത്യസ്ത നിലപാട്

തുര്‍ക്കിയിലെ കുര്‍ദുകള്‍ക്ക് റഷ്യ സഹായം നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. തുര്‍ക്കിയില്‍ കുര്‍ദ് വിഭാഗം ഇടക്കിടെ ആക്രമണം നടത്തുന്നത് റഷ്യന്‍ സഹായത്തോടെയാണെന്നു തുര്‍ക്കി കരുതുന്നു. ഇങ്ങനെ സംഘര്‍ഷഭരിതമായ ബന്ധം തുടരവെയാണ് റഷ്യന്‍ അംബാസഡര്‍ വെടിയേറ്റ് മരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ഉടന്‍ രാജിവയ്ക്കണമെന്നാണ് തുര്‍ക്കിയുടെ നിലപാട്. എന്നാല്‍ സിറിയന്‍ പ്രസിഡന്റിനെ അനുകൂലിക്കുകയാണ് റഷ്യ ചെയ്യുന്നത്.

മൂന്നാം ലോകയുദ്ധം

സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും തുര്‍ക്കിയില്‍ കഴിഞ്ഞ ജൂലൈയില്‍ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പോള്‍ റഷ്യ എര്‍ദോഗാനെ പിന്തുണച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് കരുതിയിരുന്ന ഘട്ടത്താണ് പുതിയ കൊലപാതകം. ഇത്തരത്തിലുള്ള വെടിവയ്പ്പുകള്‍ ലോകയുദ്ധങ്ങള്‍ക്ക് കാരണമായതാണ് അംബസഡറുടെ കൊലപാതകം മൂന്നാം ലോക യുദ്ധത്തിലേക്ക് നയിക്കുമോയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിക്കാന്‍ കാരണം.

English summary
Karlov Andrei Gennadyevich, Moscow's ambassador to Turkey, was shot in an art gallery in Ankara today during an assassination attempt. The attack is the latest in a string of incidents to rock relations between Turky and Russia – both of which have vital interests in war-torn Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X