കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെടിവയ്പ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് രാജ്യത്തെ നടക്കുന്ന ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥിയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ വലിയ വെടിവയ്പ്പാണിതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും ചോദ്യം ചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

gun

വെടിവെച്ചയാള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. ചില പ്രാദേശിക മാധ്യമങ്ങള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതായി വീഡിയോയില്‍ കാണാം. ചിലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒന്നാം നിലയിലെ ജനാലകളില്‍ നിന്ന് ചാടുന്നതും, സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതിനുമുമ്പ് നിലത്ത് വീഴുന്നതും കാണാം.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാര്‍ത്ഥി സ്വന്തം സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെടിവയ്ക്കുന്ന സമയത്ത് 60ഓളം വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. വെടിവെപ്പിനിടെ പരിക്കേറ്റവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിലും പരിക്കേറ്റവരുമുണ്ടെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം, ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്ക് തന്നെ അപകടം സംഭവിച്ചിട്ടില്ലെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയില്‍ പഠിക്കുന്നത്. റഷ്യയിലെ പെം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഭീകരമായ ആക്രമണത്തിന്റെ ഞെട്ടലിലാണ്. സംഭവത്തില്‍ ഞങ്ങളുടെ അഗാധമായ അനുശോചനം, പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു- ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

എംബസി പ്രാദേശിക അധികാരികളുമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് എംബസി അറിയിച്ചു.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

English summary
Shooting on a Russian university campus; Eight were killed and several were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X