Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ പാര്‍ലമെന്റിനു മുന്നില്‍ വെടിവെപ്പ്...ഭീകരാക്രമണം?

ലണ്ടന്‍: യുകെ പാര്‍ലമെന്റിന് മുന്നില്‍ വെടിവപ്പ് നടന്നു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസുകാരന് കുത്തേറ്റിട്ടും ഉണ്ട്. പാര്‍ലമെന്റിന് അടുത്തുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. നാലു പേർ മരിച്ചതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്

UK Parliament

എന്താണ് സംഭവം എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയിലേക്ക് കാറിടിച്ച് കയറ്റാനും ശ്രമം നടന്നിട്ടുണ്ട്. ആയുധധാരിയായ ഒരാളെ പാര്‍ലമെന്റിന് പുറത്ത് കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റ് കെട്ടിടം പൂര്‍ണമായും അടച്ചിരിക്കുകയാണ്. കെട്ടിടത്തിനകത്തുള്ളവരോട് അവിടെ തന്നെ തുടരാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ആക്രമണത്തെ തീവ്രവാദ ആക്രമണം ആയിത്തന്നെയാണ് കണക്കാക്കുന്നത് എന്ന് പോലീസ് പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ പോലീസ് അടച്ചു. ലണ്ടന്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+