കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റ് പള്ളിയില്‍ വെടിവയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു, ബംഗ്ലാദേശ് താരങ്ങള്‍ രക്ഷപ്പെട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
ന്യൂസിലാന്റ് പള്ളിയില്‍ വെടിവയ്പ്പ്

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ വെള്ളിയാഴ്ച നമസ്‌കാര വേളയില്‍ പള്ളിയില്‍ വെടിവയ്പ്പ്. രണ്ടു ഭാഗത്ത് വെടിവയ്പ്പുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പതു പേര്‍ കൊല്ലപ്പെട്ട കാര്യം പോലീസ് അറിയിച്ചു.

പ്രത്യേക സാഹചര്യം പരിഗണിച്ച് രാജ്യത്തെ പള്ളികളില്‍ വിശ്വാസികള്‍ പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തിയ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. താരങ്ങളെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി.

Christ

വെടിവയ്പ്പിന്റെ സാഹചര്യത്തില്‍ ബംഗ്ലാദേശ് ടെസ്റ്റ് റദ്ദാക്കി. രാജ്യത്ത് കറുത്ത ദിനമാണിതെന്ന് പ്രധാനമന്ത്രി ജസിന്റ് ആര്‍ഡേണ്‍ പറഞ്ഞു. ക്രിസ്റ്റ്ചര്‍ച്ച നഗരത്തിലെ മസ്ജിദുന്നൂര്‍ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടയാത്. അക്രമിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പോലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.

പൊതുസ്ഥലത്ത് മോതിരം മാറ്റവും ആലിംഗനവും; ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ...പൊതുസ്ഥലത്ത് മോതിരം മാറ്റവും ആലിംഗനവും; ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ...

കുട്ടികളും സ്ത്രീകളും വെടിവയ്പ്പില്‍ മരിച്ചിട്ടുണ്ടെന്നാണ് ദൃക്‌സക്ഷികളെ ഉദ്ധരിച്ച് മാധ്യമറിപ്പോര്‍ട്ടുകള്‍. നാല് മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നത് കണ്ടെന്ന് ഒരാള്‍ പറഞ്ഞു. സൈനികര്‍ നടത്തുന്ന മോഡലിലാണ് അക്രമി വെടിവച്ചതെന്ന് പള്ളിയിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു.

നഗരത്തിലെ എല്ലാ സ്‌കൂളുകളും അടച്ചു. ജനങ്ങള്‍ തെരുവിലിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. നഗര ഭരണകൂടം പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

English summary
Multiple Fatalities In New Zealand Mosque Shooting, Gunman Still Active
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X