അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; 8 വയസുള്ള കുട്ടിയുള്‍പ്പടെ 5 പേരെ വെടിവച്ചു കൊന്നു
വാഷിംഗ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. ടെക്‌സസിലെ ഒരു വീട്ടില്‍ എട്ട് വയസുള്ള കുട്ടിയെ ഉള്‍പ്പടെ അഞ്ച് പേരെ അയല്‍വാസി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ബഹളം വയ്്കുന്നത് നിര്‍ത്താന്‍ പറഞ്ഞതില്‍ പ്രകോപിതനായ അക്രമി വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹോണ്ടൂറാസ് സ്വദേശികളാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബഹളം വച്ച അക്രമിയോട്, കുട്ടികള്‍ക്ക് ഉറങ്ങണം, ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് അയാല്‍ പ്രകോപിതനായത്. എന്നാല്‍ ഇത് തന്റെ സ്വന്തം സ്ഥലമാണെന്നും ഇവിടെ വച്ച് എന്തും ചെയ്യുമെന്ന് വെല്ലുവിളിച്ച് വെടിയുതിര്‍ക്കുകയായിരുനെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ ചിതറിക്കിടക്കുകയായിരുന്നു.

സമീപകാലത്ത് അമേരിക്കയെ നടുക്കിയ ഏറ്റവും വലിയ വെടിവയ്പ്പുകളില്‍ ഒന്നായിരുന്നു ഇത്. എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്. രണ്ട് സ്ത്രീകളുടെ മൃതദേഹം രക്ഷപ്പെട്ട കുട്ടികളുടെ മുകളിലായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. അക്രമിക്കായുള്ള ചെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. അക്രമി മെക്‌സിക്കോയില്‍ നിന്നുള്ള ആളാണെന്നാണ് പൊലീസ് കരുതുന്നത്.
അമേരിക്കയില്‍ ഇത്തരം വെടിവയ്പ്പ് സംഭവങ്ങള്‍ ഇപ്പോള്‍ സര്‍വ്വസാധാരണയായി മാറിയിരിക്കുകയാണ്. വര്‍ഷം തോറും ഇങ്ങനെയുള്‌ല സംഭവങ്ങള്‍ പതിവാണ്. അടുത്തിടെ ചിക്കാഗോയില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ചിക്കാഗോയുടെ തെക്ക് പ്രദേശത്തുള്ള വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്. എംഗല്‍വുഡ് പരിസരത്തുള്ള വീട്ടിലാണ് വെടിവെയ്പ്പുണ്ടായത്. വാക്ക് തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. വെടിവെയ്പ്പില്‍ 25 കാരനായ ഒരാള്‍ക്കും മറ്റൊരു യുവാവിനും തലയുടെ പിന്നിലാണ് വെടിയേറ്റത്.












Click it and Unblock the Notifications