ഫ്രാന്‍സില്‍ ബോംബ് സ്‌ഫോടനം, വെടിവെപ്പ്, 140 മരണം
പാരിസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരിസിലുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടന പരമ്പരയാണുണ്ടായത്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികള്‍ അടച്ചു പൂട്ടി തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം .

ബറ്റാക്ലാന്‍ സംഗീതശാലയ്ക്ക് സമീപമുണ്ടായ ആക്രമണത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.. ഏഴു സ്ഥലങ്ങളില്‍ ഒരേ സമയമുണ്ടായ ആക്രമണം നഗരത്തെ നടുക്കിയിരിക്കുകയാണ്.
പ്രശ്നബാധിത പ്രദേശങ്ങളുടെ നിയന്ത്രണം ഇതിനകം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്. നേരത്തെ നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം പ്രസിദ്ധീകരിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ചാര്‍ലി ഹെബ്ദോ മാസികയ്ക്കു നേരെ ആക്രമണമുണ്ടായിരുന്നു.
"This is an attack not just on Paris...this is an attack on all of humanity and the values that we share." pic.twitter.com/KLWqINVMWY
— ABC News (@ABC) November 13, 2015 











Click it and Unblock the Notifications