മധുരത്തില്‍ വിഷം കലര്‍ത്തി 30 പേരെ കൊന്നത് സഹോദരനോട് പകരം വീട്ടാന്‍
ഇസ്ലാമാബാദ്: സഹോദരനോടുള്ള ദേഷ്യം തീര്‍ത്തത് മധുരപലഹാരത്തില്‍ വിഷം കലര്‍ത്തി 30 പേരെ കൊന്ന്. ഖാലിദ് മുഹമദ്ദ് എന്ന ചെറുപ്പക്കാരനാണ് മൂത്ത സഹോദരനോടുളള ദേഷ്യം തീര്‍ക്കാന്‍ മധുര പലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന കടയില്‍ പാചകം ചെയ്യുന്നതിനിടയില്‍ വിഷം കലര്‍ത്തിയത്.
മൂത്തസഹോദരന് താരിഖ് തന്നെ അഭമാനിച്ചു എന്നായിരുന്നു ഖാലിദ് പോലീസിനോട് പറഞ്ഞത്. മധുര പലഹാരത്തില്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് ചേര്‍ത്തത്.

സഹോദരന്റെ ബിസിനസ്സ് തകര്‍ക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞു. മധുരപലഹാരങ്ങള്‍ കടയില്‍ നിന്നും വാങ്ങിയ 30 പേരാണ് വിഷം കഴിച്ച് കൊല്ലപ്പെട്ടത്. മകന്റെ ജന്മദിനം ആഘോഷിക്കുന്നതിന് കടയില്‍ നിന്നും മധുരം വാങ്ങിയ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും മരിച്ചു. മരിച്ചതില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.
കടയില്‍ നിന്നും 52 ആളുകള്‍ മധുരം വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ദൂരെയുള്ള ആളുകള്‍ വാങ്ങിയിട്ടുണ്ടോ എന്നും കൃത്യമായി അറിയില്ല. അടുത്തുള്ള കീടനാശിനി കടയില്‍ നിന്നാണ് ഇയാള്‍ വിഷം വാങ്ങിയത്. മാത്രമല്ല കീടനാശിനി കടയിലെ മരുന്നുകള്‍ ബേക്കറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഖാലിദിനെയും കടയിലെ മറ്റു ജോലിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications