കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുരത്തില്‍ വിഷം കലര്‍ത്തി 30 പേരെ കൊന്നത് സഹോദരനോട് പകരം വീട്ടാന്‍

  • By ഭദ്ര
Google Oneindia Malayalam News

ഇസ്ലാമാബാദ്: സഹോദരനോടുള്ള ദേഷ്യം തീര്‍ത്തത് മധുരപലഹാരത്തില്‍ വിഷം കലര്‍ത്തി 30 പേരെ കൊന്ന്. ഖാലിദ് മുഹമദ്ദ് എന്ന ചെറുപ്പക്കാരനാണ് മൂത്ത സഹോദരനോടുളള ദേഷ്യം തീര്‍ക്കാന്‍ മധുര പലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന കടയില്‍ പാചകം ചെയ്യുന്നതിനിടയില്‍ വിഷം കലര്‍ത്തിയത്.

മൂത്തസഹോദരന്‍ താരിഖ് തന്നെ അഭമാനിച്ചു എന്നായിരുന്നു ഖാലിദ് പോലീസിനോട് പറഞ്ഞത്. മധുര പലഹാരത്തില്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് ചേര്‍ത്തത്.

beware-of-fake-sweets-pic4

സഹോദരന്റെ ബിസിനസ്സ് തകര്‍ക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞു. മധുരപലഹാരങ്ങള്‍ കടയില്‍ നിന്നും വാങ്ങിയ 30 പേരാണ് വിഷം കഴിച്ച് കൊല്ലപ്പെട്ടത്. മകന്റെ ജന്മദിനം ആഘോഷിക്കുന്നതിന് കടയില്‍ നിന്നും മധുരം വാങ്ങിയ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും മരിച്ചു. മരിച്ചതില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

കടയില്‍ നിന്നും 52 ആളുകള്‍ മധുരം വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ദൂരെയുള്ള ആളുകള്‍ വാങ്ങിയിട്ടുണ്ടോ എന്നും കൃത്യമായി അറിയില്ല. അടുത്തുള്ള കീടനാശിനി കടയില്‍ നിന്നാണ് ഇയാള്‍ വിഷം വാങ്ങിയത്. മാത്രമല്ല കീടനാശിനി കടയിലെ മരുന്നുകള്‍ ബേക്കറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഖാലിദിനെയും കടയിലെ മറ്റു ജോലിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

English summary
A Pakistani sweet shop owner has confessed to fatally poisoning at least 30 people by lacing his goods with pesticide in an attempt to take revenge on his older brother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X