കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് കണ്ണ്; മത്സ്യത്തിന്റെ പഴക്കം തിരിച്ചറിയാതിരിക്കാന്‍ പുതിയ തട്ടിപ്പ്, കട അടച്ചുപൂട്ടി

  • By Desk
Google Oneindia Malayalam News

പണം കൊടുത്ത് വങ്ങിക്കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലൂടെ ദിനംപ്രതി നമ്മുടെ ശരീരിത്തിലേക്ക് എത്തുന്ന വിഷവസ്തുക്കള്‍ ഏതൊക്കെയാണെന്ന് ഒരു എത്തുപിടിയുമില്ല.ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എന്തിലും മായം കലര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ മായം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ശരീരത്തിലുണ്ടാവുന്നത്.

ഏറ്റവും ഫ്രഷ് എന്ന് തോന്നിപ്പിക്കുവാന്‍ വേണ്ടി മത്സ്യങ്ങളിലും മാംസങ്ങളിലും വന്‍ വിഷവസ്തുക്കളാണ് തളിക്കുന്നത്. മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ തളിച്ച ടണ്‍ കണക്കിന് മത്സ്യങ്ങളായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പിടികൂടിയത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ദേശാന്തരങ്ങളുടെ വ്യത്യാസം ഇല്ലെന്നുള്ളതിന്റെ സൂചനകളുമായാണ് പുതിയ വാര്‍ത്തകളെത്തുന്നത്. മീന്‍ കേടായത് തിരിച്ചറിയാതിരിക്കാന്‍ പ്ലാസ്റ്റിക് കണ്ണാണ് പുതിയ തന്ത്രം..

മത്സ്യത്തിന്റെ പഴക്കം

മത്സ്യത്തിന്റെ പഴക്കം

മത്സ്യത്തിന്റെ പഴക്കം തിരിച്ചറിയാതിരിക്കാന്‍ ഏറ്റവും അടിസ്ഥാനപരമായി ചെയ്യാവുന്ന കാര്യം എന്നത് അതിന്റെ കണ്ണ് പരിശോധിക്കുക എന്നുള്ളതാണ്. മീനിന്റെ കണ്ണിന്റെ നിറത്തില്‍ ചുവപ്പോ മഞ്ഞയോ കലര്‍ന്നിട്ടുണ്ടെങ്കില്‍ മീന്‍ പഴകിയിട്ടുണ്ടെന്ന് വ്യക്തം.

പ്ലാസ്റ്റിക് കണ്ണുകള്‍

പ്ലാസ്റ്റിക് കണ്ണുകള്‍

ഈ രീതി പലരും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് മീനിന്റെ പഴക്കം തിരിച്ചറിയാതിരക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി തട്ടിപ്പ് സംഘം രംഗത്തെത്തിയിരിക്കുന്നത്. പഴകിയ മീനുകളുടെ കണ്ണിന്റെ നിറംമാറ്റം മനസ്സിലാവാതിരക്കാന്‍ പ്ലാസ്റ്റിക് കണ്ണുകള്‍ ഫിറ്റ് ചെയ്താണ് ഇവരുടെ തട്ടിപ്പ്.

കുവൈറ്റിലെ മത്സ്യ മാര്‍ക്കറ്റില്‍

കുവൈറ്റിലെ മത്സ്യ മാര്‍ക്കറ്റില്‍

ഇത്തരത്തിലുള്ള തട്ടിപ്പ് കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. കുവൈറ്റിലെ മത്സ്യ മാര്‍ക്കറ്റിലാണ് സംഭവം. മീന്‍ വാങ്ങിയ വ്യക്തി മീന്‍ വൃത്തിയാക്കിയപ്പോള്‍ പ്ലാസ്റ്റിക് കണ്ണ് തെന്നിമാറി യഥാര്‍ത്ഥ കണ്ണ് പുറത്തുവരികയായിരുന്നു.

പഴക്കം ചെന്ന മീന്‍

പഴക്കം ചെന്ന മീന്‍

പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് വളരെ പഴക്കം ചെന്ന മീനാണ് അതെന്ന് വ്യക്തമായത്. മീന്‍ വാങ്ങിച്ച വ്യക്തി ഈ സംഭവം ഫോട്ടോടക്കം സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

കട അടച്ചു പൂട്ടി

കട അടച്ചു പൂട്ടി

ചിത്രങ്ങള്‍ വൈറലായതോടെ കുവൈറ്റ് ഉപഭോകൃത വകുപ്പ് നേരിട്ട് തന്നെ വിഷയത്തില്‍ അന്വേഷണം നടത്തി. സംഭവം സത്യമാണെന്ന് മനസ്സിലാക്കിയ അധികൃതര്‍ തട്ടിപ്പ് നടത്തിയ കട അടച്ചു പൂട്ടുകയും നടത്തിപ്പുകാര്‍ക്ക് പിഴ ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യമൊക്കെ അമോണിയ

ആദ്യമൊക്കെ അമോണിയ

സാധാരണ ജനങ്ങളുടെ നിത്യ ഭക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വസ്തുവാണ് മീന്‍. ലോകമെമ്പാടും അനേകായിരം കോടികളുടെ മീനുകളാണ് ദിനം പ്രതി വിറ്റുപോവുന്നത്. മീന്‍ കേടുകുടാകാതിരിക്കാന്‍ ആദ്യമൊക്കെ അമോണിയ ആയിരുന്നു കലര്‍ത്തിയിരുന്നത്.

ഫോര്‍മാലിന്‍

ഫോര്‍മാലിന്‍

പിന്നീട് അമോണിയേക്കാള്‍ കൂറേക്കൂടി വീര്യം കൂടിയതും ദീര്‍ഘനാള്‍ കേടുകുടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുമായ ഫോര്‍മാലിന്‍ മീനുകളില്‍ ചേര്‍ക്കാന്‍ തുടങ്ങി. ഫോര്‍മാലിന്‍ ശരീരത്തിനുള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇടവരുത്തുന്നത്. കേരളത്തിലേക്കെത്തിയ ടണ്‍ കണക്കിന് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങല്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.

ട്വീറ്റ്

തട്ടിപ്പിന്‍റെ ലോകം

English summary
Shopkeeper sticks plastic eyes on fish to make them look fresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X