ട്വിറ്ററിന് ആഗോള തകരാര്‍: ഉടന്‍ മടങ്ങി വരുമെന്ന് അറിയിപ്പ്!! ട്വീറ്റ് ഡെക്കും പണിമുടക്കി!
ആയിരക്കണക്കിന് ആഗോള ഉപയോക്താക്കളെ ഇരുട്ടിലാഴ്ത്തി ട്വിറ്ററിന് സാങ്കേതിക തകരാര്‍. സോഷ്യല്‍ മീഡിയ വെബ്സൈറ്റിനും ഡാഷ്ബോര്‍ഡ് മാനേജുമെന്റ് പ്ലാറ്റ്ഫോമായ ട്വീറ്റ്ഡെക്കിനും തകരാര്‍ സംഭവിച്ചതായി ട്വിറ്റര്‍ ഇങ്ക് ചൊവ്വാഴ്ച അറിയിച്ചു. ട്വീറ്റ് ചെയ്യുന്നതിനും അറിയിപ്പുകള്‍ ലഭിക്കുന്നതിനും ഡിഎമ്മുകള്‍ കാണുന്നതിനും ചിലപ്പോള്‍ പ്രശ്‌നമുണ്ടായേക്കുമെന്നും അതിനായി പരിഹാരത്തിന് ശ്രമിക്കുകയാണെന്നും കമ്പനി ട്വീറ്റില്‍ അറിയിച്ചു. പ്രശ്‌നം പരിഹരിച്ച് ഉടന്‍ തന്നെ സാധാരണ നിലയിലേക്ക് തിരികെയെത്തുമെന്നും കമ്പനി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍, കാനഡ, ഇന്ത്യ എന്നിവയടക്കം ആഗോളതലത്തില്‍ 4,000 ത്തിലധികം റിപ്പോര്‍ട്ടുകള്‍ ഔട്ടേജ് മോണിറ്ററിംഗ് വെബ്സൈറ്റായ Outage.report ന് ലഭിച്ചു. റിപ്പോര്‍ട്ടര്‍മാരും മറ്റ് ഉള്ളടക്ക സ്രഷ്ടാക്കളും ഒന്നിലധികം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള ട്വീറ്റുകള്‍ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ട്വീറ്റ്‌ഡെക്കിലെ പ്രശ്‌നങ്ങളും കമ്പനി അന്വേഷിക്കുന്നുണ്ടെന്ന് ഒരു ട്വിറ്ററിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications