പണക്കാരുടെ നികുതി വര്‍ധിപ്പിച്ചുകൂടേ? ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം: ഈഫല്‍ ടവര്‍ അടച്ചു
പാരീസ്: ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ ജനരോഷം ശക്തം. ദൈനംദിന ജീവിതം തടസപ്പെടുത്തി വ്യാപകമായ പ്രതിഷേധങ്ങളും പണിമുടക്കും അരങ്ങേറി. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടിക്കെതിരെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചുപൂട്ടി.
രാജ്യത്തെ സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഫ്രാന്‍സില്‍ ഉടനീളമുള്ള 200-ലധികം പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി. രാജ്യ തലസ്ഥാനമായ പാരീസില്‍ ആയിരക്കണക്കിന് തൊഴിലാളികളും വിദ്യാര്‍ത്ഥികളും വിരമിച്ചവരും സംയുക്തമായി കൂറ്റന്‍ പ്രതിഷേധ റാലി നടത്തി. ഇതേതുടര്‍ന്ന് ഈഫല്‍ ടവര്‍ അടച്ചിട്ടു. പണിമുടക്ക് കാരണമാണ് അടച്ചിടുന്നതെന്ന് മാനേജ്മെന്റ് പ്രസ്താവന ഇറക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷയും ശക്തമാക്കി.

കഴിഞ്ഞ മാസമാണ് പ്രതിഷേധ പരമ്പരകള്‍ ആരംഭിച്ചത്. ഫ്രാന്‍സിലെ പ്രധാന യൂണിയനുകളാണ് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂവിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം ഉയരുന്നത്. ഫ്രാങ്കോയിസ് നിര്‍ദേശിച്ച ജനവിരുദ്ധ നടപടികള്‍ ഉപേക്ഷിക്കാന്‍ യൂണിയനുകള്‍ പുതിയ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനോട് ആവശ്യപ്പെട്ടു
മുന്‍ പ്രധാനമന്ത്രി സാമൂഹ്യക്ഷേമ പദ്ധതികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതും ചെലവ് ചുരുക്കല്‍ നയങ്ങള്‍ നടപ്പാക്കിയതും സാധാരണക്കാരായ ജനങ്ങളില്‍ നിന്നുള്ള വലിയ വിമര്‍ശനത്തിനും േരാഷത്തിനും കാരണമായിരുന്നു. ചെലവ് ചുരുക്കല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന് യൂണിയന് നേതാക്കള്‍ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനോട് ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രിയുടെ ചെലവ് ചുരുക്കല്‍ നയങ്ങള്‍ താഴ്ന്ന, ഇടത്തരം വരുമാനക്കാരായ തൊഴിലാളികളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിനു പകരം ഫ്രാന്‍സിലെ ഏറ്റവും സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ചുമത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ചുമതലയേറ്റ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു ഇതുവരെ തന്റെ ബജറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ക്യാബിനറ്റ് മന്ത്രിമാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷാവസാനത്തിന് മുമ്പ് പാര്‍ലമെന്റ് ബജറ്റ് ചര്‍ച്ച ചെയ്യാന്‍ തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ വലിയ ജനരോഷമാണ് ഉയരുന്നത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 85,000 ത്തോളം പേര് പാരീസില്‍ നടന്ന പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതിവേഗ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ചില പ്രാദേശിക സര്‍വീസുകളില്‍ തടസം നേരിട്ടു. പ്രതിഷേധ പ്രകടനങ്ങള്‍ മെട്രോ ഗതാഗതത്തെ ബാധിച്ചിട്ടില്ല. എങ്കിലും ആളില്ലാതെയാണ് പല ട്രെയിനുകളും ഓടുന്നത്
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 18-ന് രാജ്യമെമ്പാടും 500,000-ത്തിലധികം പ്രകടനക്കാര്‍ തെരുവിലിറങ്ങിയിട്ടുണ്ട്. രാജ്യവ്യാപകമായി പണിമുടക്കുന്നവരുടെയും പ്രതിഷേധക്കാരുടെയും എണ്ണം പത്ത് ലക്ഷം കവിഞ്ഞതായാണ് യൂണിയന് നേതാക്കള്‍ അവകാശപ്പെടുന്നത്. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications