Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി ചെയ്യില്ല; നിരോധനവുമായി സൗദി, കാരണം ഇതാണ്

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനിടെ തുടർന്നാണ് താൽക്കാലിക വിലക്കേർപ്പെടുത്താനുള്ള സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനം.

ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദേശിച്ചതായി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരിശോധനയിൽ ശീതീകരിച്ച ചെമ്മീനിൽ നിന്ന് വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്.

shrimp-

രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ മതിയായ ഗ്യാരണ്ടി നൽകുന്നതുവരെ നിരോധനം തുടരുമെന്ന് എസ്എഫ്ഡിഎ അറിയിച്ചു.

പൊതുവേ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ( പെനൈഡ് ഷ്രിംപ്) ചെമ്മീനുകളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് വൈറ്റ് സ്പോട്ട് സിൻഡ്രോം.ഈ രോഗം വളരെ മാരകവും പെട്ടെന്ന് തന്നെ പകരുകയും ചെയ്യുന്നതാണ്. ചെമ്മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാനും ഇത് കാരണമാകും. അതേസമയം മനുഷ്യരുടെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്‌ക്കോ ഇത് ഭീഷണിയല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+