കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിൽ ശുറൂഖ്‌ സിഇഓ മർവാൻ അൽ സർക്കാലും

  • By തൻവീർ
Google Oneindia Malayalam News

ഷാർജ: പശ്ചിമേഷ്യയിലെ മികച്ച നൂറു നേതാക്കളുടെ പട്ടികയിൽ തിളങ്ങി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌) സി.ഇ.ഓ മർവാൻ ബിൻ ജാസിം അൽ സർക്കാൽ. യുഎഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്ദി വർഷാചരണത്തോട് അനുബന്ധിച്ച് പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസ് പ്രസിദ്ധീകരിച്ച പശ്ചിമേഷ്യയിലെ ഏറ്റവും പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിലാണ് മർവാൻ അൽ സർക്കാൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

അമേരിക്കന്‍ സൈന്യം ഖത്തര്‍ വിടുന്നു; ഗള്‍ഫില്‍ അസ്വാരസ്യം!! അവിചാരിത റിപ്പോര്‍ട്ടുകള്‍, സത്യം ഇങ്ങനെഅമേരിക്കന്‍ സൈന്യം ഖത്തര്‍ വിടുന്നു; ഗള്‍ഫില്‍ അസ്വാരസ്യം!! അവിചാരിത റിപ്പോര്‍ട്ടുകള്‍, സത്യം ഇങ്ങനെ

ലോകരാജ്യങ്ങൾക്കു മുൻപിൽ ഷാർജയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുന്നതിൽ വഹിച്ച പങ്കും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിർണായക ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്. പ്രവർത്തനമികവിനോടൊപ്പം അദ്ദേഹത്തിന്റെ നേതൃപാടവവും ദീർഘവീക്ഷണവും അദ്ദേഹത്തെ പട്ടികയുടെ മുൻ നിരയിലെത്തിച്ചു.

 hemarwanalsarkal

ഷാർജയിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും വിനോദ സഞ്ചാര മേഖലയെ വളർത്തുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന ശുറൂഖിന്റെ തുടക്കകാലം തൊട്ടേ സി.ഇ.ഓ. സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് മർവാൻ അൽ സർക്കാൽ. നിക്ഷേപരംഗത്തു ക്രിയാത്മകവും നൂതനവുമായ ഇടപെടലുകൾ നടത്തി മികച്ച സാഹചര്യങ്ങൾ ഒരുക്കുക വഴി ലോകമെന്പാടുമുള്ള നിക്ഷേപകരെ ഷാർജയിലേക്ക് ആകർഷിക്കുന്നത് ശുറൂഖിന്റെ നേതൃത്വത്തിലാണ്. മെലീഹ ആർക്കിയോളോജിക്കൽ സെന്റർ, കൽബ കിംഗ് ഫിഷർ ലോഡ്ജ്, അൽ ഖസ്ബ സാംസ്‌കാരിക വിനോദ കേന്ദ്രം, അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ പൈതൃക മേഖല തുടങ്ങി ഒട്ടനേകം വിനോദ കേന്ദ്രങ്ങളും ശുറൂഖിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

ഷാർജയുടെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ശുറൂഖിന്റെ ചെയർപേഴ്സൺ. ''ദുബായ് എന്ന ലോകനഗരത്തോടു തൊട്ടടുത്ത് നിൽക്കുന്പോഴും തനതുമൂല്യങ്ങളും സാംസ്‌കാരിക പാരന്പര്യവും ചേർത്തുപിടിച്ചു വേറിട്ട അനുഭവം പകരാൻ ആവുന്നു എന്നതാണ് ഷാർജയുടെ പ്രത്യേകത. ലോകത്തിന്റെ ഏതു കോണിൽ നിന്ന് വരുന്ന നിക്ഷേപകർക്കും സഞ്ചാരികൾക്കും ഇവിടെ സാധ്യതകളുണ്ട്. ആ അവസരങ്ങളിലേക്കു കൈപിടിച്ച് നടത്തുകയാണ് ശുറൂഖിന്റെ ലക്ഷ്യം. ഇത്തരം അംഗീകാരങ്ങൾ ശ്രമങ്ങൾക്ക് കൂടുതൽ പ്രചോദനം പകരുന്നു. കൂടുതൽ മിഴിവോടെ ഷാർജയുടെ നാളെയിലേക്കു നോക്കുന്ന ടീമിന് ഒന്നടങ്കം കിട്ടിയ അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത്'' - മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

ശുറൂഖ്‌ സി.ഇ.ഓ സ്ഥാനത്തിന് പുറമെ ഷാർജ ഫുട്ബാൾ ക്ലബ് ബോർഡ് അംഗം, ജർമ്മൻ എമിറാത്തി ജോയിന്റ് കൗൺസിൽ ചെയർമാൻ സ്ഥാനം, ഷാർജ വിനോദ സഞ്ചാര ഉപദേശക സമിതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ അലങ്കരിക്കുന്ന മർവാൻ അൽ സർക്കാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന നിക്ഷേപ സാംസ്‌കാരിക സാമൂഹിക മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. ആരോഗ്യം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം തുടങ്ങി വിവിധമേഖലകളിൽ മുന്നിട്ടു നിൽക്കുകയും പശിച്ചമേഷ്യൻ സമൂഹത്തിനു പ്രചോദനം പകരുകയും ചെയുന്ന നൂറു നേതാക്കളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് അറേബ്യൻ ബിസിനസ് മാസിക പുറത്തു വിട്ടത്‌.

പിരിവ് ബക്കറ്റുമായി കോൺഗ്രസ്.. ലക്ഷ്യം നൂറ് കോടിക്ക് മേലെ.. കെപിസിസി ഖജനാവ് കാലിപിരിവ് ബക്കറ്റുമായി കോൺഗ്രസ്.. ലക്ഷ്യം നൂറ് കോടിക്ക് മേലെ.. കെപിസിസി ഖജനാവ് കാലി

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും... സര്‍വ്വേ റിപ്പോര്‍ട്ട്.. താമര വാടുമോ?കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും... സര്‍വ്വേ റിപ്പോര്‍ട്ട്.. താമര വാടുമോ?

English summary
shurook ceo also be an inspiring man for Middle east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X