കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തശ്ശിയെ രക്ഷിക്കാന്‍ കൊടുംതണുപ്പില്‍ നാലുവയസുകാരി നടന്നത് കിലോമീറ്ററുകള്‍

  • By Anwar Sadath
Google Oneindia Malayalam News

മുത്തശ്ശിക്ക് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സഹായത്തിനായി നാലുവയസുള്ള പെണ്‍കുട്ടി കിലോമീറ്ററുകളോളം തനിച്ച് നടന്നത് ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായി. സെര്‍ബിയന്‍ വനപ്രദേശത്ത് താമസിക്കുന്ന സഗല്‍ന സല്‍ഷക് എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഹീറോയായി മാറിയിരിക്കുന്നത്. മോന്‍ഗോളിയന്‍ അതിര്‍ത്തിയിലുള്ള വനപ്രദേശത്ത് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടിയുടെ താമസം.

കഴിഞ്ഞമാസമായിരുന്നു സംഭവം. കുട്ടി ഉണര്‍ന്നപ്പോള്‍ അമ്മൂമ്മ അനങ്ങുന്നുണ്ടായിരുന്നില്ല. മുത്തച്ഛനാകട്ടെ കാഴ്ചശക്തിയില്ലായാളും.അടുത്ത ഗ്രാമത്തിലെത്താന്‍ 12 മൈലുകള്‍ താണ്ടേണ്ടതുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്നതിന്റെ ഏറ്റവും അടുത്തുള്ള അയല്‍ക്കാരന്‍പോലും 5 മൈലുകള്‍ക്കപ്പുറമാണ് താമസിക്കുന്നത്.

girl

ഇതോടെ മുത്തശ്ശിക്കുവേണ്ടി സഹായം അഭ്യര്‍ഥിക്കാന്‍ കുട്ടി നടക്കുകയായിരുന്നു. പുലര്‍ച്ചെയുള്ള ഇരുട്ടില്‍ ഒരു തീപ്പെട്ടി മാത്രമായിരുന്നു വെളിച്ചമായി പെണ്‍കുട്ടിക്ക് കൂട്ടിനുണ്ടായിരുന്നത്. മൈനസ് 34 ഡിഗ്രി തണുപ്പില്‍ മഞ്ഞുറഞ്ഞ നദിക്കരയിലൂടെ പെണ്‍കുട്ടി തനിച്ച് യാത്ര നടത്തിയത് അത്ഭുതകരമായ സംഭവമായിരിക്കുകയാണ്. പുലര്‍ച്ചെ കാട്ടുമൃഗങ്ങളുടെ ആക്രമണവും കുട്ടിക്ക് നേരിടേണ്ടിവന്നില്ല.

മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കിടെ പെണ്‍കുട്ടി അയല്‍ക്കാരന്റെ വീടും മറികടന്ന് യാത്ര ചെയ്തു. വീട് കണ്ടെത്താന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഒരു ട്രക്ക് യാത്രക്കാരനാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയുമായി അവരുടെ വീട്ടിലേക്ക് തിരിച്ചെങ്കിലും അമ്മൂമ്മ അപ്പോഴേക്കും മരിച്ചിരുന്നു. യാത്രയെക്കുറിച്ച് തനിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് കുട്ടി പ്രതികരിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്രയും ഒറ്റപെട്ട നിലയില്‍ ഒരു കുടുംബം കഴിയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

English summary
Siberia: Four-year-old girl walks miles in minus 34 degrees to help sick grandmother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X