കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലില്‍ ചങ്ങലയിട്ട് മുറിയില്‍ പൂട്ടിയിട്ടു: പോലീസ് രക്ഷപ്പെടുത്തിയത് 13 കുട്ടികളെ, സത്യം ഇതാണ്

Google Oneindia Malayalam News

കാലിഫോര്‍ണിയ: 13 മക്കളെ വീടിനുള്ളില്‍ ചങ്ങലക്കിട്ട രക്ഷിതാക്കള്‍ അറസ്റ്റില്‍. രണ്ട് വയസ്സുമുതല്‍ 29 വയസ്സുവരെ പ്രായമുള്ള 13 മക്കളെയാണ് വര്‍ഷങ്ങളോളം ചങ്ങലയില്‍ പൂട്ടിയിട്ടത്. ലോസ് ആഞ്ചലസില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള പെറിസിലാണ് സംഭവം. പോലീസ് കണ്ടെടുക്കുമ്പോള്‍ കുട്ടികളില്‍ പലരും പട്ടിണി കിടന്ന് അവശനിലയിലായിരുന്നു. വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന 17കാരിയാണ് വീട്ടിലെ ക്രൂരത പോലീസിനെ അറിയിച്ചത്. ഇതോടെ പോലീസ് എത്തിച്ച് അവശേഷിക്കുന്ന 12 രക്ഷപ്പെടുത്തിയ പോലീസ് രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 57 കാരനായ ഡേവിഡ് അലനും ഭാര്യ 49 കാരിയായ ടര്‍പിനുമാണ് അറസ്റ്റിലാവുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ 13 പേരെയാണ് രക്ഷിതാക്കള്‍ തടവിലാക്കിയിരുന്നത്. രണ്ട് വയസ്സുകാരിയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

വീടിനുള്ളില്‍ കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു കുട്ടികളെ കണ്ടെത്തിയത്. വീടിനുള്ളില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു കുട്ടികളെ പാര്‍പ്പിച്ചിരുന്നതെന്നു പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളില്‍ പലര്‍ക്കും പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങള്‍ പ്രകടമായിരുന്നുവെന്നും പോലീസ് പറയുന്നു. ഇതോടെ ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

girl-hostage

കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അധികൃതര്‍ പ്രായപൂര്‍ത്തിയാവാത്ത ആറ് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത സെല്‍ഫോണില്‍ നിന്ന് പോലീസില്‍ വിവരമറിയിച്ച ശേഷമാണ് 17 കാരി വീടുവിട്ടുപോയതെന്ന് ഷെരിഷ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി ഏറെക്കാലമായി മക്കളെക്കുറിച്ച് വിവരമില്ലെന്നാണ് ഡേവിഡ് ടര്‍പിന്റെ രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടികളെ ഇത്തരത്തില്‍ തടവില്‍ പാര്‍പ്പിച്ചിട്ട് എത്രകാലമായി എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

English summary
US authorities rescued 13 siblings from a home. Officials arrived at the home to find several children shackled to beds with chains and padlocks, "in dark and filthy conditions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X