കാല്‍നടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്...
ഹോങ്കോങ് : റോഡിലൂടെ ധൃതിയില്‍ നടന്നുപോകുമ്പോഴും മൊബൈല്‍ ഫോണില്‍ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാതെ കടന്നുപോകുന്നവര്‍ നഗരത്തിലും ഗ്രാമത്തിലുമെല്ലാം ഇന്ന് സ്ഥിരം കാഴ്ചയായി മാറി. അടുത്തകാലത്തായി ഉണ്ടായ വാഹനാപകടങ്ങളില്‍ പലതിലെയും പ്രധാന വില്ലനും മൊബൈല്‍ ഫോണ്‍ തന്നെയായിരുന്നു. മൊബൈലില്‍ സംസാരിക്കവെ വാഹനങ്ങള്‍ തട്ടി മരിച്ച കാല്‍നടയാത്രക്കാരുടെ എണ്ണവും ദിനം പ്രതി കൂടി. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി പുതിയ ഒരു പരിഷ്ക്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അതേ...മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് റോഡിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക നടപ്പാത.
ചൈനയിലെ ചോങ് ക്വിങിലാണ് ഈ പ്രത്യേക സെല്‍ഫോണ്‍ നടപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. 50 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുളള നടപ്പാത. വെളള നിറത്തിലുളള പെയിന്റ് ഉപയോഗിച്ച് പ്രത്യേക തരത്തില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലാണ് പാത തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി പോകുന്നവര്‍ക്ക് ഇഷ്ടം പോലെ സംസാരിക്കാം, സന്ദേശങ്ങളയക്കാം. ആരും തടയാന്‍ വരില്ല. എന്നാല്‍ ഇതിന് തൊട്ടടുത്തായിത്തന്നെ ' സെല്‍ഫോണ്‍ പാടില്ല ' എന്ന ബോര്‍ഡുമായി മറ്റൊരു നടപ്പാത കൂടിയുണ്ട്. ധൃതിയില്‍ നടന്നുപോകേണ്ടവര്‍ക്ക് ഇതുവഴി പോകാം.

റോഡിലൂടെ അശ്രദ്ധമായി ഫോണ്‍ ഉപയോഗിച്ചു നടക്കുന്നത് അനാവശ്യമായ കൂട്ടിയിടികള്‍ക്ക് കാരണമാകാറുണ്ട്. ' നടന്നുപോകുന്ന റോഡ് നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുളളതല്ല ' എന്ന സന്ദേശം കാല്‍നടയാത്രക്കാര്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തിലായിരുന്നു ചൈനീസ് ഭരണകൂടം ഇത്തരമൊരു ആശയം ആദ്യം ആലോചിച്ചത്. എന്നാലിപ്പോള്‍ സംഗതി സീരിയസായി.
ഇത്തരത്തില്‍ മൊബൈല്‍ ഫോണിന് അടിമകളായവരെ ബോധവത്ക്കരിക്കാനായി നാഷനല്‍ ജ്യോഗ്രഫിക് ചാനല്‍ വാഷിങ്ടണ്‍ ഡിസിയില്‍ സമാനതരത്തിലുളള പാത ഒരുക്കിയിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പാത ചൈനയില്‍ നിര്‍മ്മിച്ചത്. റോഡിലെ ഫോണ്‍ ഉപയോഗംകൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന നമ്മുടെ നാട്ടിലും വേണ്ടേ ഇത്തരമൊരു നടപ്പാത...ഏതായാലും കാത്തിരിക്കാം!
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications