കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമാണെന്ന് കരുതി 82കാരനെ പരസ്യമായി പൊതിരെ തല്ലി!

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഗുരുദ്വാരയ്ക്ക് സമീപം പാവങ്ങള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുകയായിരുന്ന 82 കാരനെ മര്‍ദ്ദിച്ച് അവശനാക്കി. കാഴ്ചയില്‍ മുസ്ലിം എന്ന് തോന്നിയത് കൊണ്ടാണത്രെ ഈ വൃദ്ധനെ ആക്രമിച്ച്. സ്റ്റീല്‍ പൈപ്പ് കൊണ്ട് പരസ്യമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. 2013 ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം, കോടതി വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാകാന്‍ കാരണം.

ഫ്രസ്‌നോ കാലിഫോര്‍ണിയയിലെ ഗുരുദ്വാരയ്ക്ക് മുമ്പില്‍ വെച്ചാണ് പിയാര സിംഗ് എന്ന 82 കാരന്‍ ആക്രമിക്കപ്പെട്ടത്. സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം മുസ്ലിങ്ങള്‍ക്കെതിരെ പ്രകോപനമില്ലാതെ ആക്രമണങ്ങള്‍ നടക്കുന്നത് അമേരിക്കയില്‍ നിത്യസംഭവമായിട്ടുണ്ടത്രെ. കൊലപാതക ശ്രമത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. വംശീയ ആക്രമണമാണ് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

muslim-prayer

ഗില്‍ബര്‍ട്ട് ഗാസിയ എന്നയാളാണ് സിഖ് വയോവൃദ്ധനെ ആക്രമിച്ചത്. 2013 ല്‍ ആക്രമണം നടത്തുമ്പോള്‍ 29 വയസ്സായിരുന്നു അക്രമിക്ക് ഉണ്ടായിരുന്നത്. അടിയേറ്റ് പിയാരി സിംഗിന്റെ തല പൊട്ടി. എല്ലുകള്‍ തകര്‍ന്നു. ഒരു രക്തക്കളത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു പിയാരി സിംഗ് എന്നാണ് ലോസ് അഞ്ചല്‍സ് ടൈംസ് സംഭവം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് എഴുതിയത്.

പിയാരി സിംഗിന്റെ മുറിവുകളും മറ്റും ഉണങ്ങിയെങ്കിലും അക്രമിയായ ഗില്‍ബര്‍ട്ട് ഗാസിയയ്ക്ക് ശിക്ഷ കിട്ടുന്നത് കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. ഭീകരാക്രമണത്തിന്റെ പേരില്‍ തങ്ങളെ ആക്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഇവിടത്തെ സിഖ് സമൂഹം.

English summary
82 year old Sikh man beaten up for looking like a Muslim in California.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X