കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം!

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് പ്രതിഷേധം. സിഖ് - പട്ടേല്‍ വിഭാഗത്തില്‍ പെട്ട ആളുകളാണ് മോദിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. രക്ഷാസമിതി വികസിപ്പിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് മോദി ഹിന്ദിയും സംസ്‌കൃതത്തിലുമായി തകര്‍പ്പന്‍ പ്രസംഗം നടത്തുന്നതിനിടെയായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

സിഖ്കാര്‍ക്ക് നീതി എന്ന മുദ്രാവാക്യം എഴുതിയ ബാനറുകളുമായി ഇരുന്നോറോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. പഞ്ചാബില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ആരോപിച്ച ഇവര്‍ 2020 ഓടെ പ്രത്യേക ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മോദി ഗോ ബാക്ക്

മോദി ഗോ ബാക്ക്

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യം വിളിച്ചു.

ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിക്കണം

ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിക്കണം

പഞ്ചാബില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ ഇക്കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം - പ്രകടനക്കാര്‍ പറയുന്നത് ഇതാണ്.

പട്ടേല്‍മാരും പ്രതിഷേധിച്ചു

പട്ടേല്‍മാരും പ്രതിഷേധിച്ചു

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പട്ടിദാര്‍ സമുദായക്കാരും മോദിക്കെതിരെ പ്രതിഷേധ പ്രകടനുമായി രംഗത്തെത്തി.

പോലീസുകാര്‍ നീതി പാലിക്കണം

പോലീസുകാര്‍ നീതി പാലിക്കണം

ഗുജറാത്തില്‍ നടക്കുന്ന പട്ടേലുമാരുടെ സമരവുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെയും പ്രതിഷേധം. നാലായിരത്തോളം പേര്‍ പോലീസ് കസ്റ്റഡിയിലാണ്. നിരപരാധികള്‍ക്കെതിരെ പോലീസ് നടപടി എടുക്കുന്നത് അവസാനിപ്പിക്കണം.

മോദിക്ക് പിന്തുണയുമായും പട്ടേലുമാര്‍

മോദിക്ക് പിന്തുണയുമായും പട്ടേലുമാര്‍

യു എന്‍ ആസ്ഥാനത്ത് ഇതേസമയം നരേന്ദ്ര മോദിക്ക് സ്വാഗതം പറഞ്ഞുകൊണ്ടും ഒരുകൂട്ടം പട്ടേലുമാര്‍ പ്രകടനം നടത്തി.

English summary
Protest against Modi at UN headquarters. A group of Sikhs and the Patidar community supporters have demonstrated outside the UN headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X