Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിഷേധിച്ച് ഖാലിസ്ഥാൻ അനുകൂലികൾ, പതാക വലിച്ചെറിഞ്ഞു

amritpal-singh2-1677309965-1679254660.j

ദില്ലി:ഖലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങ്ങിനും അനുയായികൾക്കുമെതിരായ പഞ്ചാബ് പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിൽ പ്രതിഷേധ പ്രകടനവുമായി ഖാലിസ്ഥാൻ അനുകൂലികൾ. ഇവർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചെറിഞ്ഞു. അതേസമയം നടപടിക്കെതിരെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. യുകെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

തകർന്ന ജനലുകളുടെയും ഇന്ത്യാ ഹൗസ് കെട്ടിടത്തിലേക്ക് കയറുന്ന ആളുകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർ പതാക അഴിച്ചുമാറ്റുന്നതും പ്രതിഷേധം വിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കാണാം. അതേസമയം
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെതിരെ വിഘടനവാദികൾ നടത്തിയ നീക്കത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച് ന്യൂഡൽഹിയിലെ ഏറ്റവും മുതിർന്ന യുകെ നയതന്ത്രജ്ഞനെ ഞായറാഴ്ച വൈകുന്നേരം സർക്കാർ വിളിച്ചുവരുത്തിയിരുന്നതായി മന്ത്രാലം അറിയിച്ചു.

പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ പരിസരത്ത് പ്രവേശിച്ചത് ബ്രിട്ടീഷ് സുരക്ഷയുടെ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്കമാക്കി.
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കാനും യുകെ സർക്കാർ ഉടനടി നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു.

അതേസമംയ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. 7 ജില്ലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇവിടെയെല്ലാം ശക്തമായ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+