കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക് ലയില്‍ ഇന്ത്യയുടെ റോഡ് നിര്‍മാണം!! സൈന്യത്തെ വിന്യസിക്കുന്നു

അതിര്‍ത്തിയില്‍ ഇന്ത്യ റോഡുകള്‍ പുതുക്കി പണിയുന്നുവെന്നും വന്‍ സൈനിക വിന്യാസം നടത്തുന്നുണ്ടെന്നുമാണ് ചൈനീസ് ആരോപണം

Google Oneindia Malayalam News

ബീജിങ്: സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി ചൈന. അതിര്‍ത്തിയില്‍ ഇന്ത്യ റോഡുകള്‍ പുതുക്കി പണിയുന്നുവെന്നും വന്‍ സൈനിക വിന്യാസം നടത്തുന്നുണ്ടെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍. ഹിമാലയന്‍ രാജ്യമായ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ ചൈനയുടെ ആരോപണം. ജൂണ്‍ 16ന് ചൈനീസ് ഭൂപ്രദേശമായ ഡോക് ലയില്‍ ഇന്ത്യന്‍, സൈന്യം അതിക്രമിച്ചു കടന്നുവെന്നാണ് ചൈന ആരോപിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ആര്‍മിയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നുമാണ് ചൈന ഇന്ത്യയ്ക്കെതിരെ നടത്തുന്ന മുഖ്യ ആരോപണം.

സിക്കിമില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3500 കിലോമീറ്ററില്‍ ഭൂരിഭാഗവും ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശമാണ്. അതിര്‍ത്തി തര്‍ക്കം ഒന്നരമാസം പിന്നിട്ടതോടെയാണ് ഡോക് ലയില്‍ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് ചൈനീസ് ഭൂപ്രദേശത്ത് ഇന്ത്യ റോഡുകള്‍ പുനഃര്‍നിര്‍മിക്കുന്നുവെന്നും ആയുധങ്ങളും സൈന്യത്തെയും എത്തിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ നീക്കമെന്നും ചൈന ആരോപിക്കുന്നത്. ആയുധ ധാരികളായ നിരവധി സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

റോഡ് നിര്‍മാണത്തില്‍ ഇന്ത്യ

റോഡ് നിര്‍മാണത്തില്‍ ഇന്ത്യ

ഡോക് ലയില്‍ ചൈനീസ് ഭൂപ്രദേശത്ത് അതിക്രമിച്ച് കടന്ന ഇന്ത്യന്‍ സൈന്യം റോഡുകള്‍ പുനഃര്‍നിര്‍മിക്കുന്നുവെന്നും ആയുധങ്ങളും സൈന്യത്തെയും എത്തിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ നീക്കമെന്നും ചൈന ആരോപിക്കുന്നത്. ആയുധ ധാരികളായ നിരവധി സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. അതിര്‍ത്തി തര്‍ക്കം ഒന്നരമാസം പിന്നിട്ടതോടെയാണ് ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ ആരോപണം.

എല്ലാം ഇന്ത്യ നിഷേധിച്ചു

എല്ലാം ഇന്ത്യ നിഷേധിച്ചു

ഡോക് ലയില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തിയെന്നും ആയുധങ്ങള്‍ സംഭരിച്ചുവെന്നുമുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രശ്നം പരിഹരിക്കാന്‍ നേരത്തെയുള്ള ധാരകളു
ടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളാണ് ആവശ്യമെന്നും വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് പാര്‍ലമെന്‍റിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ സമാധാനത്തോടെയും ലളിതമായും പരിഹരിക്കണമെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിച്ചു. ഇതിനായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

 സൈന്യത്തിന്‍റെ കരുത്തില്‍

സൈന്യത്തിന്‍റെ കരുത്തില്‍

ചൈനീസ് സൈന്യത്തിന്‍റെ കരുത്തിനെയും ആത്മവിശ്വാസത്തേയും വിലകുറച്ച് കാണരുതെന്നും സമാധാനം സംരക്ഷിക്കാന്‍ രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനും വികസന, സുരക്ഷാ താല്‍പ്പര്യങ്ങളിലും സൈന്യം പിറകോട്ട് പോകില്ലെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു!!

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു!!

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും സൈനികരെ ഇന്ത്യന്‍ ഭൂപ്രദേശത്ത് വിന്യസിക്കുകയുമാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഡോക് ലയില്‍ 300ഓളം ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും ഒന്നരമാസത്തോളമായി മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഡോക് ലയില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഇന്ത്യയോ ചൈനയോ തയ്യാറാവത്തതാണ് അതിര്‍ത്തി തര്‍ക്കം അനന്തമായി നീണ്ടുപോകുന്നതിന് ഇടയാക്കിയിട്ടുള്ളത്.

 ഇരു സൈന്യങ്ങളും മുഖാമുഖം

ഇരു സൈന്യങ്ങളും മുഖാമുഖം

ജൂണ്‍ മാസം പകുതിയോടെ സിക്കിം സെക്ടറിലെ ഡോക് ലയില്‍ ആരംഭിച്ച ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തോടെ ഇരു രാജ്യങ്ങളുടേയും സൈന്യം ഡോക് ലയില്‍ മുഖാമുഖം നില്‍പ്പുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായ ഭൂട്ടാനുമായുള്ള ബന്ധം വഷളാക്കാനുള്ള ശ്രമങ്ങളും ചൈന നടത്തിവരുന്നുണ്ട്.

സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന

സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന

ഡോക് ല ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നും ഇവിടെ അതിക്രമിച്ച് കടന്നിട്ടുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരും ചൈനീസ് മാധ്യമങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുന്നത്. എ​ന്നാല്‍ ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത ഇന്ത്യന്‍ സൈന്യം തങ്ങള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് റോഡ് നിര്‍മാണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലന്ന് ഇരുരാജ്യങ്ങളും

സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലന്ന് ഇരുരാജ്യങ്ങളും

സിക്കിം സെക്ടറിലെ ഡോക് ലയില്‍ 150 മീറ്റര്‍ സ്ഥലത്ത് 300 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് ഇത്ര തന്നെ ചൈനീസ് സൈനികരും മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രദേശത്തെ ഇന്ത്യന്‍ പോസ്റ്റുകളില്‍ ചിലത് പാക് സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതും അതിര്‍ത്തി തര്‍ക്കം പരിഹരിക്കാതെ കി ടക്കുന്നതും കാരണം ഇന്ത്യ ഡ‍ോക് ലയിലെ സൈനിക വിന്യാസവും വര്‍ധിപ്പിച്ചിരുന്നു.

 ഉത്തരാഖണ്ഡില്‍ ചൈനീസ് കടന്നു കയറ്റം

ഉത്തരാഖണ്ഡില്‍ ചൈനീസ് കടന്നു കയറ്റം

50 ചൈനീസ് സൈനികര്‍ ഉത്തരാഖണ്ഡിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് പ്രവേശിച്ചുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം പുറത്തുവന്ന അതേ ദിവസം തന്നെയാണ് ചൈനീസ് സൈന്യത്തിന്‍റെ സ്ഥാപകദിനാഘോഷ പരിപാടികളും നടക്കുന്നത്. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയില്‍ കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഭൂപ്രദേശത്തേയ്ക്ക് ഒരു കിലോമീറ്റര്‍ കടന്ന ചൈനീസ് സൈന്യം രണ്ട് മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് തിരിച്ചുപോയതെന്നും മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ജൂലൈ 25നായിരുന്നു സംഭവം.

 ഇന്ത്യ മൂന്നാം കക്ഷിയോ!!

ഇന്ത്യ മൂന്നാം കക്ഷിയോ!!

ചൈന- ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തിലെ മൂന്നാം കക്ഷിയായ ഇന്ത്യന്‍ സൈന്യത്തിന് ഡോക് ലയില്‍ അതിക്രമിച്ച് കടക്കാന്‍ അവകാശമുണ്ടോ എന്ന് ചോദിക്കുന്ന ചൈനീസ് മാധ്യമം ഡോക് ലയിലെ റോഡ് നിര്‍മാണം തടഞ്ഞ സൈന്യത്തിന്‍റെ നടപടിയെയും ചോദ്യം ചെയ്യുന്നു. ഇന്ത്യ- പാക് പ്രശ്നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ അധീന കശ്മീരില്‍ മറ്റൊരു രാജ്യത്തിന്‍റെ സൈന്യത്തെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ അനുവദിക്കുമോയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചോദ്യങ്ങളുന്നയിക്കുന്നു.

English summary
China's Foreign Ministry on Thursday said India has been building up troops and repairing roads along its side of the border amid an increasingly tense stand-off in a remote frontier region beside the Himalayan kingdom of Bhutan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X