കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി?; പാകിസ്താനില്‍ അഭ്യന്തര യുദ്ധമെന്ന് അഭ്യൂഹം

Google Oneindia Malayalam News

ലാഹോര്‍: സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാണ് സൈന്യം സിന്ധിലെ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സിനെതിരെയാണ് ആരോണം. സംഭവത്തില്‍ കറാച്ചിയിലെ സൈനിക കമാൻഡറോടാണ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ ഉത്തരവിട്ടത്.

വാക്സിന്‍ പരീക്ഷിച്ചവരില്‍ കോവിഡ് വൈറസ് കുത്തിവെക്കും, ശേഷം പഠനം എന്താണ് ഹ്യുമന്‍ ചലഞ്ച്-കൂടുതലറിയാംവാക്സിന്‍ പരീക്ഷിച്ചവരില്‍ കോവിഡ് വൈറസ് കുത്തിവെക്കും, ശേഷം പഠനം എന്താണ് ഹ്യുമന്‍ ചലഞ്ച്-കൂടുതലറിയാം

സിന്ധില്‍ പൊലീസും പാകിസ്താന്‍ പട്ടാളവും തമ്മില്‍ വെടിവെപ്പ് നടന്നെന്നും കറാച്ചിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് ദി ഇന്റർനാഷനൽ ഹെറാൾഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. വെടിവെപ്പില്‍ പൊലീസ് സേനയിലെ 10 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കറാച്ചിയിലെ ചൈനീസ് എംബസിയിൽ പ്രകോപിതരായ ജനക്കൂട്ടം ആക്രമണം നടത്തയതായും. മാളുകൾക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല പ്രമുഖ പാകിസ്ഥാനി മാധ്യമങ്ങളൊന്നും വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ പാക്ക് റേഞ്ചേഴ്സോ പ്രധാനമന്ത്രി ഇമ്രാൻ ഖാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 pakisthan

അതേസമയം, പൊലീസ് മേധാവിയോടു കാണിച്ച അനീതിയിൽ പ്രതിഷേധിച്ച് ചില പൊലീസ് ഉദ്യോഗസ്ഥർ ലീവ് എടുത്തത വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. പൊലീസിന് പൂര്‍ണ്ണ പിന്തുണയുമായി സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി രംഗത്തെത്തി. പ്രവിശ്യയിൽ സമാധാനം സ്ഥാപിക്കാൻ സിന്ധ് പോലീസ് വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട് അവരുടെ സേവനങ്ങൾ, ത്യാഗങ്ങൾ, പ്രൊഫഷണൽ കഴിവുകൾ എന്നിവയെക്കുറിച്ച് എനിക്ക് നന്നായി അറിയാം സിന്ധ് സർക്കാർ അവരുടെ ദുഷ്‌കരമായ സമയത്ത് പോലീസിനൊപ്പമുണ്ട്. ഒരു വ്യവസ്ഥയിലും പോലീസിനെ നിരാശപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മുറാദ് അലി ഷ വ്യക്തമാക്കി

സിന്ധ് ഇൻസ്പെക്ടർ ജനറൽ മുഷ്താഖ് മഹർ, അഡീഷണൽ ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 19 ന് ഇൻസ്പെക്ടർ ജനറലുടെ ഹൗസ് ഉപരോധിച്ചതിൽ പ്രതിഷേധിച്ച് സിന്ധ് ഐ.ജി.പി, രണ്ട് അഡീഷണല്‍ ഇൻസ്പെക്ടർ ജനറൽ, ഏഴ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ആറ് മുതിർന്ന സൂപ്രണ്ട്മാർ എന്നിവർ ദീർഘകാല അവധിക്ക് പോകാൻ തീരുമാനിച്ചിരുന്നു.

Recommended Video

cmsvideo
Saudi arabia cancelled free oil for pakistan | Oneindia Malayalam

English summary
Sindh police chief abducted by Pakistani army, rumor thickens, civil war like situation in pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X