ഫൈസര്‍ വാക്സിന് അനുമതി നല്കി സിങ്കപ്പൂര്‍; ഡിസംബര്‍ അവസാനത്തോടെ കുത്തിവയ്പ്പ്, ആദ്യ ഏഷ്യന്‍ രാജ്യം
സിങ്കപ്പൂര്‍: ഫൈസര്‍ കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നല്കി സിങ്കപ്പൂര്‍. ഡിസംബര്‍ അവസാനം മുതല്‍ വാക്സിന് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയന്‍ ലൂങ് അറിയിച്ചു. ഇതോടെ ഫൈസര്‍ വാക്സിന് അനുമതി നല്കുന്ന ഏക ഏഷ്യന്‍ രാജ്യമായി സിങ്കപ്പൂര്‍ മാറി. എല്ലാ സിങ്കപ്പൂര്‍ പൗരന്മാര്ക്കും ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍ നിര പ്രവര്‍ത്തകര്‍, വയോധികര്‍, ദുര്‍ബല വിഭാഗത്തിലുള്ളവര്‍ക്ക് പുറമെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വാക്സിന് ലഭ്യമാക്കും. അതേസമയം, സിങ്കപ്പൂര്‍ ജനുവരി മുതല്‍ വിദേശ യാത്രികര്‍ക്കായി തുറന്നുകൊടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിസ്നസ് യാത്രികര്‍, ഔദ്യോഗിക യാത്രക്കായി വരുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള യാത്രികര്‍ എന്നിവര്‍ക്കായാണ് തുറന്നുകൊടുക്കുന്നത്. പരിമിതമായ യാത്രക്കാരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ അനുവദിക്കുകയുള്ളൂ.
ആദ്യ യാത്രക്കാര്‍ക്ക് ജനുവരി രണ്ടാം പകുതി മുതല്‍ എത്തിച്ചേരാനാകും, ഇത് 14 ദിവസം വരെ ഹ്രസ്വകാല താമസത്തിനായി വരുന്നവര്‍ക്ക് ലഭ്യമാണെന്ന് വ്യാവസായിക മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ക്രമീകരണത്തിലുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ ആരോഗ്യ പരിശോധനാ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലം വ്യക്തമാക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications