സ്ത്രീകള്‍ക്കൊപ്പം കഞ്ചാവ് വില്‍പ്പന സൗദിയില്‍ ഗായകന്‍ അറസ്റ്റിലായി
റിയാദ്: സ്ത്രീകള്‍ക്കൊപ്പം കഞ്ചാവ് വില്‍ക്കാന്‍ ഇറങ്ങിയ ഗായകന്‍ അറസ്റ്റിലായത്. സൗദി അറേബ്യയിലാണ് കഞ്ചാവ് വില്‍പ്പനയ്ക്കിടെ നൈജീരിയന്‍ ഗായകന്‍ അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്കൊപ്പം രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് ഈ സ്ത്രീകളെ വെറുതെ വിട്ടു.
പ്രൊമോഷണല്‍ പരിപാടികള്‍ക്കായി രാജ്യത്ത് എത്തിയ ഗായകന്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചു. ഗായകനുമായി അടുത്ത പരിചയമുള്ള വ്യക്തിയാണ് വിവരം നല്‍കിയത്. ഇയാളുടെ സഹായത്തോടെയാണ് ഗായകനേയും സുഹൃത്തുക്കളായ സ്ത്രീകളേയും പിടികൂടിയത്.

അറസ്റ്റ്
കഞ്ചാവ് വില്‍പ്പനയ്ക്ക് രഹസ്യമായി എത്തിയതാണ് ഗായകന്‍. ഇയാളെപ്പറ്റി വിവരം നല്‍കിയ സുഹൃത്തിനൊപ്പമാണ് പൊലീസ് എത്തിയത്

സ്ത്രീകളും
ഗായകനൊപ്പം രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പനയ്ക്കായി ഇവര്‍ കാറിലാണ് എത്തിയത്

വെറുതെ വിട്ടു
വൈദ്യ പരിശോധനയില്‍ സ്ത്രീകള്‍ കഞ്ചാവോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാത്രമല്ല പൊലീസിന് വിവരം നല്‍കിയ ഗായകന്റെ സുഹൃത്തിനെ കാണാനാണ് തങ്ങള്‍ എത്തിയതെന്നും സ്ത്രീകള്‍ പറഞ്ഞു

പേര് വിവരം
ഗായകന്റേയും സ്ത്രീകളുടേയും പേര് വിവരം പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications