പ്രശസ്ത ഗായികയുടെ ഭര്‍ത്താവ് കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍
ലണ്ടന്‍: പ്രമുഖ ഗായികയും റിയാലിറ്റി ടിവി ഷോ താരവുമായ കെറി കറ്റോണയുടെ ഭര്‍ത്താവ് ജോര്‍ജ് കെ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായി. കാര്‍ യാത്രക്കാരെ ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് ഇംഗ്ലണ്ടിലെ ഹേര്‍ട്‌സ് പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ഓഗസ്ത് 20വരെ ജാമ്യത്തില്‍ വിട്ടയച്ചു.
മുന്‍ റഗ്ബി കളിക്കാരന്‍ കൂടിയായ ജോര്‍ജിന് കെറിയില്‍ പതിമൂന്നുമാസം പ്രായമായ ഒരു മകനുണ്ട്. സംഭവത്തെക്കുറിച്ച് കെറിക്ക് അറിവില്ലെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളല്‍ വീണിരുന്നെന്നും ഇരുവരും ഇപ്പോള്‍ വേര്‍പെട്ടാണ് താമസിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു യാത്രക്കാരെയാണ് ജോര്‍ജും സംഘവും ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഒരാളുടെ കൈയ്യില്‍ നിന്നും ആയിരക്കണക്കിന് പൗണ്ടുകള്‍ തട്ടിയെടുത്തപ്പോള്‍ മറ്റൊരു യാത്രക്കാരിനില്‍ നിന്നും ആഭരണങ്ങളും കവര്‍ന്നു. ഇയാളുടെ കാറുമായി കടന്നുകളഞ്ഞ മോഷ്ടാക്കള്‍ പിന്നീട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ജോര്‍ജിനൊപ്പം കവര്‍ച്ചയ്ക്ക് കൂട്ടുനിന്നവരും പോലീസിന്റെ പിടിയിലായി. 2014 സപ്തംബറിലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം കെറിയും ജോര്‍ജും വിവാഹിതരായത്. അടുത്തകാലത്ത് ഇവര്‍ വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. ഭര്‍ത്താവിന്റെ മോഷണക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് കെറിയുടെ പ്രതികരണം.












Click it and Unblock the Notifications