Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

എസ്പാനോള്‍: നികുതി തട്ടിപ്പ് കേസില്‍ നടക്കുന്നത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്ന് പോപ് ഗായിക ഷാക്കിറ. തന്റെ മൗലികാവകാശങ്ങളെക്കാള്‍ ഉപരി ഏതെങ്കിലും നികുതിദായകര്‍ക്ക് നല്‍കേണ്ട നിയമപരമായ ഉറപ്പിനെ പോലും ടാക്‌സ് അധികാരികള്‍ മാനിക്കുന്നില്ല എന്ന ഷാക്കിറ പറഞ്ഞു. 14 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ് താരം.

തന്റെ കാര്യത്തില്‍ തന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും നിരപരാധിത്വം തെളിയിക്കാനുള്ള അവകാശവും അടക്കുള്ള പൗരന്റെ എല്ലാ മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടു എന്നും ഷാക്കിറ ആരോപിച്ചു. സ്വകാര്യ ആശുപത്രിയില്‍ താന്‍ അപ്പോയ്ന്‍മെന്റ് നേടിയതിന്റെ സ്വകാര്യവിവരങ്ങള്‍ പോലും ശേഖരിച്ചാണ് തനിക്കെതിരായ സ്പാനിഷ് ട്രഷറിയുടെ അന്വേഷണം എന്ന് ഷാക്കിറ ആരോപിച്ചു.

1

Image Credit: Facebook@Shakira

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നും ഷാക്കിറ പറഞ്ഞു. തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താനും ഒരു ഒത്തുതീര്‍പ്പ് കരാറില്‍ വരുന്നതിന് നിര്‍ബന്ധിതയാക്കാനും അസ്വീകാര്യമായ രീതികള്‍ ഉപയോഗിച്ചതായി ഷാക്കിറ പറയുന്നു. 2015-ല്‍ സ്പെയിനില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി മകനെ സ്‌കൂളില്‍ ചേര്‍ത്ത ശേഷം, നിയമം അനുസരിച്ച്, ഷാക്കിറ സ്പെയിനിലെ ടാക്‌സ് റസിഡന്റ് ആയി സ്വയം പ്രഖ്യാപിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

Image Credit: Facebook@Shakira

ആറ് നികുതി തട്ടിപ്പ് കേസുകളാണ് ഷാക്കിറയ്‌ക്കെതിരെ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. കുറ്റം തെളിഞ്ഞാല്‍ എട്ട് വര്‍ഷത്തില്‍ അധികം തടവും ഏകദേശം 2.4 കോടി ഡോളര്‍ പിഴയും ശിക്ഷ ലഭിക്കും എന്നാണ് കരുതുന്നത്. 2012 നും 2014 നും ഇടയില്‍ 1.47 കോടി ഡോളര്‍ നികുതി വെട്ടിച്ചു എന്നാണ് ആരോപണം. എന്നാല്‍ അക്കാലയളവില്‍ താന്‍ വളരെ കുറച്ച് നാള്‍ മാത്രമാണ് സ്പെയിനില്‍ ചെലവഴിച്ചതെന്നാണ് ഷാക്കിറയുടെ വാദം.

3

Image Credit: Facebook@Shakira

2012 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പങ്കാളിയായിരുന്ന ജോറാഡ് പീക്കേയ്ക്കൊപ്പം ഷാക്കിറ സ്പെയിനിലാണ് താമസിച്ചിരുന്നത്. അന്ന് ഷാക്കിറ സമ്പാദിച്ച വരുമാനത്തിന്റെ നല്ലൊരു പങ്കും അന്താരാഷ്ട്ര പര്യടനങ്ങളില്‍ നിന്നുണ്ടായതാണ് എന്നും അതിനാല്‍ തന്നെ സ്പെയിന് നികുതി നല്‍കണം എന്നുമാണ് സ്പാനിഷ് ട്രഷറി ആവശ്യപ്പെടുന്നത്. ഷാക്കിറയോട് നികുതി അടച്ച് കേസ് അവസാനിപ്പിക്കാന്‍ കോടതി അറിയിച്ചിരുന്നു.

4

Image Credit: Facebook@Shakira

എന്നാല്‍ താന്‍ വിചരണ നേരിടാമെന്ന് ഷാക്കിറ അറിയിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കാനാണ് ഷാക്കിറ വിഷയം നിയമത്തിന് വിടുന്നത് എന്നായിരുന്നു ഷാക്കിറയുടെ പി ആര്‍ സ്ഥാപനം അറിയിച്ചിരുന്നത്. സ്പാനിഷ് ടാക്സ് ഏജന്‍സി ആവശ്യപ്പെട്ട നികുതിപ്പണം ഷാക്കീറ അടച്ചിട്ടുണ്ടെന്നും കടങ്ങള്‍ അവശേഷിക്കുന്നില്ല എന്നുമാണ് ഷാക്കിറയുടെ അഭിഭാഷകര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+