Get Updates
Get notified of breaking news, exclusive insights, and must-see stories!

വധ ഭീഷണി, സര്‍ക്കാരും തുണച്ചില്ല, മാലാഖയുടെ പാട്ടുകാരന്‍ പാകിസ്താന്‍ വിട്ടു

വധഭീഷണിയെ തുടര്‍ന്ന് പ്രമുഖ ഗായകന്‍ താഹിര്‍ ഷാ പാകിസ്താന്‍ വിട്ടു. മാലാഖയുടെ പാട്ടുകാരന്‍ എന്ന് വിശേഷണമുള്ള അദ്ദേഹത്തിന് കടുത്ത ഭീഷണി നേരിട്ടിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പാക് സര്‍ക്കാരും സുരക്ഷ ഒ

കറാച്ചി: വധഭീഷണിയെ തുടര്‍ന്ന് പ്രമുഖ ഗായകന്‍ താഹിര്‍ ഷാ പാകിസ്താന്‍ വിട്ടു. മാലാഖയുടെ പാട്ടുകാരന്‍ എന്ന് വിശേഷണമുള്ള അദ്ദേഹത്തിന് കുറച്ചാഴ്ചകളായി വിവിധ കോണുകളില്‍ നിന്നു കടുത്ത ഭീഷണി നേരിട്ടിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പാകിസ്താന്‍ സര്‍ക്കാരും സുരക്ഷ ഒുരുക്കാന്‍ തയ്യാറാവാതിരുന്നതാണ് താഹിര്‍ രാജ്യംവിടാന്‍ കാരണമായതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു.

2013ല്‍ ഇറങ്ങിയ ഐ ടു ഐ എന്ന ഗാനമാണ് അദ്ദേഹം ആദ്യം പാടിയത്. 30 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അതിന്റെ വരികള്‍ ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ലോകത്ത് ഏറെ സുപരിചിതനായ താഹിറിന് ആരുടെ ഭീഷണിയാണുണ്ടായിരുന്നതെന്ന് വ്യക്തമല്ല.

മാലാഖ

ഈ വര്‍ഷമാണ് മാലാഖ എന്ന തന്റെ വീഡിയോ ഗാനം താഹിര്‍ പുറത്തിറക്കിയത്. അതും ഏറെ ഹിറ്റായി. കറാച്ചിയില്‍ താമസിച്ചിരുന്ന താഹിര്‍ ഇന്നലെയാണ് രാജ്യം വിട്ടതെന്ന് മാനേജര്‍ പറയുന്നു. എവിടെയാണുള്ളതെന്ന് ആരും വെളിപ്പെടുത്തിയിട്ടില്ല.

ആദ്യ ഓണ്‍ലൈന്‍ സിനിമ

സ്‌നേഹമായിരുന്നു താഹിറിന്റെ പാട്ടുകളുടെ കാതല്‍. അടുത്തിടെ അദ്ദേഹം സിനിമാരംഗത്തേക്കും ചുവടുവച്ചിരുന്നു. പാകിസ്താന്റെ ആദ്യ ഓണ്‍ലൈന്‍ സിനിമയും താഹിറിന്റേതാണ്. ഈ രംഗത്തുള്ള ആരെങ്കിലുമായിരിക്കുമോ ഭീഷണിക്ക് പിന്നിലെന്നാണ് സംശയം.

 ഭീഷണിക്ക് പിന്നില്‍

കലകള്‍ മനുഷ്യനന്മക്കും നേട്ടത്തിനും ഉപയോഗിക്കുന്ന താഹിറിന്റെ സമീപനം ഇഷ്ടപ്പെടാത്തവരാണ് ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി മാനേജര്‍ പറഞ്ഞു. ഹൃദയം തകര്‍ന്നാണ് അദ്ദേഹം രാജ്യം വിട്ടത്. സര്‍ക്കാരിനോട് സുരക്ഷ വേണമെന്ന് താഹിര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് നാടുവിടാന്‍ തീരുമാനിച്ചത്.

താഹിര്‍ എവിടെ?

രാജ്യംവിട്ടത് സ്ഥിരീകരിച്ച അടുത്ത സുഹൃത്തുക്കള്‍ പക്ഷേ, താഹിര്‍ എവിടെ പോയെന്ന് അറിയില്ലെന്ന് പ്രതികരിച്ചു. പാകിസ്താനിലെ വിശ്വാസിയായ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയെന്നാണ് അദ്ദേഹത്തെ ഡോണ്‍ പത്രം അടുത്തിടെ വിശേഷിപ്പിച്ചത്. ഐ ടു ഐ അസാധാരണ വിജയമാണ് കൈവരിച്ചതെന്ന് ഇന്‍ന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗായകനാണ് താഹിര്‍ ഷാ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+