കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൊന്തുപെറ്റ മകളെ വേണ്ടെന്ന് സിനി മാത്യൂസ്! എല്ലാം മകളുടെ നന്മയ്ക്ക് വേണ്ടി, കോടതി കനിയില്ലെന്ന്...

മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതക കേസിൽ പോലീസിന്റെ പിടിയിലായ സിനി മാത്യൂസ് സ്വന്തം മകൾക്കായി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് സിനി മാത്യൂസ് | Oneindia Malayalam

ന്യൂയോർക്ക്: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ സിനി മാത്യൂസ് സ്വന്തം മകളെ വിട്ടുകിട്ടാൻ നൽകിയ ഹർജി പിൻവലിച്ചു. ജനുവരി 26ന് കോടതിയിൽ ഹാജരായപ്പോഴാണ് സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറിയത്.

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ് വീണ്ടും കോടതിയിൽ! സംഭവിച്ചത് തുറന്നു പറയാൻ യുവതി നേരിട്ട് ഹാജരാകും...ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ് വീണ്ടും കോടതിയിൽ! സംഭവിച്ചത് തുറന്നു പറയാൻ യുവതി നേരിട്ട് ഹാജരാകും...

മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി! മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി!

മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതക കേസിൽ പോലീസിന്റെ പിടിയിലായ സിനി മാത്യൂസ് സ്വന്തം മകൾക്കായി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഷെറിന്റെ കൊലപാതകത്തിൽ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ സിനിയും ഭർത്താവ് വെസ്ലി മാത്യൂസും സ്വന്തം കുഞ്ഞിനെ വളർത്താനും യോഗ്യരല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പിന്മാറുന്നു....

പിന്മാറുന്നു....

കുഞ്ഞു ഷെറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനി മാത്യൂസിനെതിരെ പോലീസ് ക്രിമിനൽ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തം മകളെ സിനി മാത്യൂസിന് വിട്ടുനൽകാൻ കോടതി തയ്യാറാകില്ലെന്നാണ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് കുഞ്ഞിനെ വേണമെന്നുള്ള ആവശ്യത്തിൽ നിന്നും സിനി മാത്യൂസ് പിന്മാറിയത്.

കുട്ടിയുടെ നന്മയ്ക്ക്...

കുട്ടിയുടെ നന്മയ്ക്ക്...

വളരെ ഖേദത്തോടെയാണ് രക്ഷിതാവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറുന്നതെന്നും, തനിക്കെതിരെ ക്രിമിനൽ കേസുള്ളതിനാലാണ് ഈ തീരുമാനമെന്നും സിനി മാത്യൂസ് പിന്നീട് വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കുട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് വിഷമകരമായ തീരുമാനമെടുത്തതെന്നും സിനി പറഞ്ഞു.

 സിനി മാത്യൂസ്...

സിനി മാത്യൂസ്...

മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെ വീട്ടിൽ തനിച്ചാക്കി പോയെന്ന കുറ്റത്തിനാണ് സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വെസ്ലിക്ക് പിന്നാലെ സിനി മാത്യൂസും പോലീസ് പിടിയിലായതോടെ അവരുടെ സ്വന്തം മകളെ ശിശു സംരക്ഷണ വിഭാഗം ഏറ്റെടുത്തിരുന്നു.

 കാൺമാനില്ലെന്ന്...

കാൺമാനില്ലെന്ന്...

2017 ഒക്ടോബർ ഏഴിനാണ് മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയത്. പാൽ കുടിക്കാത്തതിന് വീടിന് വെളിയിൽ നിർത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു പിതാവ് വെസ്ലി മാത്യൂസിന്റെ മൊഴി.

 അറസ്റ്റിൽ...

അറസ്റ്റിൽ...

കുഞ്ഞിനെ കാണാതായി ദിവസങ്ങൾക്ക് ശേഷം വീടിനടുത്തുള്ള കലുങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കിയ പോലീസ് വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് വെസ്ലി സമ്മതിച്ചു.

 മൊഴി

മൊഴി

നിർബന്ധിപ്പിച്ച് പാലു കുടിപ്പിക്കുന്നതിനിടെ കുട്ടിക്ക് ശ്വാസ തടസമുണ്ടായെന്നും, പിന്നീട് മരിച്ചെന്ന് കരുതി മൃതദേഹം കലുങ്കിൽ ഉപേക്ഷിച്ചെന്നുമായിരുന്നു വെസ്ലിയുടെ മൊഴി.

പിടിയിൽ...

പിടിയിൽ...

സംഭവത്തിൽ മാതാവ് സിനി മാത്യൂസിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോയതിനാണ് പോലീസ് സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തത്. ഇതോടെ വെസ്ലി-സിനി ദമ്പതികളുടെ സ്വന്തം മകളെ അമേരിക്കയിലെ ശിശു സംരക്ഷണ വിഭാഗം ഏറ്റെടുത്തു.

 ബീഹാറിൽ...

ബീഹാറിൽ...

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ വെസ്ലി-സിനി ദമ്പതികൾ ബീഹാറിലെ മദർ തെരേസാ ആശ്രമത്തിൽ നിന്നാണ് കുഞ്ഞു ഷെറിനെ ദത്തെടുക്കുന്നത്. വൈറ്റില സ്വദേശിയായ വെസ്ലിയും സഹോദരങ്ങളും വർഷങ്ങളായി അമേരിക്കയിലാണ് താമസിക്കുന്നത്.

English summary
sini mathews withdraws her petition for the custody of biological daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X