Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഹാദികള്‍ക്ക് മരണവും സന്തോഷം, ചാവേറാകാന്‍ തിരഞ്ഞെടുത്ത ഐസിസ് പോരാളിയുടെ പ്രതികരണം ഞെട്ടിക്കും

ഗെയിമില്‍ ജയിച്ചു, ചാവേറാവുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍

ഡമാസ്‌കസ്: ചാവേറാവാന്‍ തിരഞ്ഞെടുത്തതിലുള്ള സന്തോഷം പങ്കുവയ്ക്കുന്ന ഐസിസ് ഭീകരന്റെ വീഡിയോ വൈറലാവുന്നു. യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നത്. ഭീകര സംഘടനയുടെ അടുത്ത ചാവേറാകാനായി അവസരം ലഭിച്ചതോടെയാണ് സന്തോഷം പങ്കുവച്ച് രണ്ട് യുവാക്കള്‍ ആയുധങ്ങളും സ്‌ഫോടനവസ്തുക്കളുമേന്തി ദൗത്യം നിര്‍വ്വഹിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്നത്.

ആറോളം പേരുള്ള സംഘത്തില്‍ നിന്ന് രണ്ട് പേര്‍ ദൗത്യം നിര്‍വ്വഹിക്കുന്നതിനായി വാഹനത്തില്‍ കയറി പുറപ്പെടുന്ന വീഡിയോ വെള്ളിയാഴ്ചയാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. കൂട്ടാളികളെ ആലിംഗനം ചെയ്ത ശേഷം ആകാംഷയോടെ പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

isis45

ഗെയിം നടത്തിയ ഗെയിമില്‍ ജയിക്കുന്നവര്‍ക്കാണ് ഓരോ തവണയും ചാവേറാവാനുള്ള അവസരം ലഭിക്കുക. ഒരു ഗ്രാമത്തെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്ന വാഹനത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അല്‍പ്പ നിമിഷത്തിനുള്ളില്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിന് സമീപത്ത് പുക ഉയരുന്നതോടെ ചാവേര്‍ പൊട്ടിത്തെറിച്ചെന്ന സന്ദേശവും വീഡിയോ നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+