കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിങ്ങിങ് സിസ്റ്റര്‍ തിരക്കിലാണ്

Google Oneindia Malayalam News

മാസങ്ങള്‍ക്ക് മുമ്പ് ' ദി വോയ്‌സ് ഓഫ് ഇറ്റലി ' എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ വിസ്മയം തീര്‍ത്ത ക്രിസ്റ്റിന എന്ന കന്യാസ്ത്രീയെ മറന്നോ... സോഷ്യല്‍ മീഡിയയിലൂടെയും യൂ ട്യൂബിലൂടെയും സിസ്റ്ററിന്റെ പാട്ടും നൃത്തച്ചുവടുകളും സൂപ്പര്‍ഹിറ്റായതാണ്. എന്നാല്‍ കുറച്ചുകാലമായി ആളെക്കുറിച്ച് യാതൊരു വിവരമില്ല. കാര്യമെന്തെന്നോ, സിസ്റ്റര്‍ തന്റെ ആദ്യ മ്യൂസിക് ആല്‍ബത്തിന്റെ പണിപ്പുരയില്‍ തിരക്കിലാണ്.

ക്രിസ്മസിന് സിസ്റ്ററിന്റെ ആദ്യ മ്യൂസിക് ആല്‍ബം പുറത്തിറങ്ങും. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ആണ് ആല്‍ബം പുറത്തിറക്കുന്നത്. വോയ്‌സ് ഓഫ് ഇറ്റലിയില്‍ വിജയിച്ചപ്പോഴാണ് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സുമായി ആല്‍ബത്തിനായുളള കരാറില്‍ ഒപ്പുവച്ചത്. റിയാലിറ്റി ഷോയില്‍ സിസ്റ്റര്‍ ആലപിച്ച ശ്രദ്ധേയമായ ഗാനങ്ങള്‍ ചിലപ്പോള്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തും. ആല്‍ബത്തിന്റെ സ്‌നിപ്പെറ്റ് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ആല്‍ബത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല കേട്ടോ.

sister

' ദി വോയ്‌സ് ഓഫ് ഇറ്റലി ' എന്ന മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് ക്രിസ്റ്റിന സ്‌ക്കച്ചിയ എന്ന ഇരുപത്തഞ്ചുകാരിയെ ലോകമറിയുന്നത്. അമേരിക്കന്‍ ഗായികയായ അലീസിയ കീസിന്റെ ' നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കന്യാസ്ത്രീയുടെ വേഷത്തില്‍ മത്സരിക്കാനുളള ക്രിസ്റ്റിനയുടെ തീരുമാനം ചിലരുടെ എതിര്‍പ്പിനും കാരണമായിരുന്നു.

റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയതോടെ സിസ്റ്ററിന് ആരാധകരുടെ എണ്ണവും കൂടി. എന്നാല്‍ സംഗീതം ഒരു തൊഴിലായിക്കരുതാന്‍ സിസ്റ്റര്‍ ഒരുക്കമല്ല. സംഗീതത്തിലൂടെ ലോകത്തിന് മുന്നില്‍ നല്ല സന്ദേശം പ്രചരിപ്പിക്കണമെന്ന ഉദ്ദേശം മാത്രമേയുളളൂവെന്നാണ് സിസ്റ്ററിന്റെ പക്ഷം. ഇറ്റലിയിലെ സിസിലി സ്വദേശിനിയായ സിസ്റ്റര്‍ ക്രിസ്റ്റിന ഉര്‍സുലിന്‍ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി വിഭാഗത്തില്‍പ്പെട്ട കാത്തോലിക്കാ കന്യാസ്ത്രീയാണ്.

English summary
singing sister cristina is going to release a music album. album will be released in this christmas. she became famous after participating in voice of Italy music reality show. her performance was a superhit in social media sites and you tube.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X