കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനേയും ഉണ്ടോ നാത്തൂന്‍ പോര്? ഈ നാത്തൂന്‍ ആളൊരു ചട്ടന്പി കല്യാണി തന്നെ!

  • By ജാനകി
Google Oneindia Malayalam News

കൊളംബോ: നാത്തൂന്‍ പോരെന്ന് പറഞ്ഞാല്‍ ദേ ഇത്രത്തോളം ഉണ്ടാകുമോ. മൂന്ന് മാസം ഗര്‍ഭിണിയായ 23കാരിയുടെ വയറില്‍ ആഞ്ഞ് ചവിട്ടി ഭര്‍തൃ സഹോദരി. ഭര്‍തൃഗൃഹം വൃത്തികേടായി കിടന്നതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് നാത്തൂന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഗര്‍ഭത്തിന്റെ പ്രാരംഭഘട്ടമായതിനാല്‍ യുവതി വിശ്രമത്തിലായിരുന്നു.

വിശ്രമത്തിലായിരുന്ന യുവതിയെ ഭര്‍ത്താവിന്റെ മൂത്ത സഹോദരി കാലുകൊണ്ട് തൊഴിച്ചു. വയറിലാണ് ചവിട്ടിയത്. വീടെല്ലാം നീ വൃത്തികേടാക്കിയോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അബോധാവസ്ഥയിലായ യുവതിയെ ഭര്‍ത്താവാണ് ആശുപത്രിയിലെത്തിച്ചത്.

Pregnant Woman,

യുവതി ആശുപത്രിയിലായെങ്കിലും നാത്തൂന്റെ കലിയടങ്ങിയില്ല. നല്ല ഉഗ്രന്‍ ഭീഷണിയുമായി ആശുപത്രിയിലെത്തി. മര്‍ദ്ദന വിവരം പൊലീസിനെ അറിയിച്ചാല്‍ കുടുംബം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. പക്ഷേ ഇത്തവണ ഭീഷണി വിലപ്പോയില്ലെന്ന് മാത്രം. യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുക തന്നെ ചെയ്തു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Sister-in-law kicks pregnant woman.Threatens to destroy her life if she dares to file a complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X