• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിസ്റ്റർ ജെസ്മിയുടെ 'വീണ്ടും ആമേൻ' പ്രകാശനം ചെയ്തു; കന്യാസ്ത്രീകൾ നടത്തിയ ഉപവാസസമരം ലോകചരിത്രത്തിൽ രേഖപ്പെടുത്തുന്ന സംഭവമെന്ന് സിസ്റ്റർ ജെസ്മി!!

  • By Desk

ഷാർജ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ സിസ്റ്റർ ജെസ്മിയുടെ 'വീണ്ടും ആമേൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് നടന്നു. പുസ്തകത്തിന്റെ ആദ്യപ്രതി സിന്ധു ജ്യോതികുമാറിൽനിന്ന് സുമ ഗോപി ഏറ്റുവാങ്ങി. വിശുദ്ധവസ്ത്രം ധരിച്ചുകൊണ്ട് സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ ഉപവാസസമരം ലോകചരിത്രത്തിൽ രേഖപ്പെടുത്തുന്ന സംഭവമാണെന്ന് സിസ്റ്റർ ജെസ്മി പറഞ്ഞു.

കോണ്‍ഗ്രസില്‍ സീറ്റ് പ്രഖ്യാപനം പാളി..... ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും പോരില്‍

ഗിബ്സന്റെ നാടകമായ 'ഡോൾസ് ഹൗസി'ൽ, നോറ എന്ന കഥാപാത്രം സ്നേഹധനരായ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് സ്വതന്ത്രജീവിതമറിയാനായി വീടിന് പുറത്തിറങ്ങി വാതിലടച്ചപ്പോൾ യൂറോപ്പ് മുഴുവൻ നടുങ്ങി. ഇതിന് സമാനമാണ് കേരളത്തിൽ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ അലയൊലികളെന്നും സിസ്റ്റർ അനുപമ തന്നേക്കാൾ ഉയരത്തിലുള്ള താരകമാണെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു.

തന്നെ സ്വന്തം ഇടവകയിൽനിന്ന് പുറത്താക്കിയിരിക്കുകയാണെന്നും ലോകമേ തറവാട് എന്ന അവസ്ഥയിലാണ് താനിപ്പോളെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു.സഭയെന്ന സംവിധാനത്തിന് തകരാറ് സംഭവിച്ചിരിക്കുന്നു. യഥാർത്ഥമായ മിസ്റ്റിക് ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്ന കന്യാസ്ത്രീകളും പുരോഹിതന്മാരും ഒരു ശതമാനത്തിൽ താഴെയേയുള്ളൂ. ബാക്കിയെല്ലാവരും വെറുതെ ഉടുപ്പിട്ട് നടക്കുന്നവരാണ്. ഇപ്പോൾ ലോകത്ത് ഉയർന്നുവന്നിരിക്കുന്ന 'മീ റ്റൂ' ക്യാമ്പെയ്നിന് സമാനമായി ജർമനിയിൽ 'നൺസ് റ്റൂ' എന്ന ക്യാമ്പെയ്ൻ കന്യാസ്ത്രീകൾ തുടങ്ങിവച്ചതായി അറിയുന്നു.

കേരളത്തിലും 'നൺസ് റ്റൂ' പ്രചാരത്തിൽ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. സിസ്റ്റർ അഭയയുടെ കൊലപാതകത്തിന് ശേഷമാണ് തെറ്റേറ്റെടുക്കാതെ തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സഭ മാറിയത്. മൂടിവയ്ക്കപ്പെടുന്ന തെറ്റുകൾ ഒരു പരിധി കഴിയുമ്പോൾ മറനീക്കി പുറത്തുവരുന്നതാണ് സഭയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പുറത്തുവരാത്ത തെറ്റുകൾ എണ്ണമറ്റതായിരിക്കുമെന്നും സിസ്റ്റർ ജെസ്മി ചൂണ്ടിക്കാട്ടി.

യേശുക്രിസ്തുവിനുമേൽ സഭയ്ക്ക് കുത്തകാവകാശമൊന്നുമില്ലെന്നും സ്വന്തം ബുദ്ധി അടിയറവയ്ക്കാൻ ഒരു ദൈവവും നമ്മോട് പറഞ്ഞിട്ടില്ലെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു. സ്വന്തം പാപങ്ങളുടെ ഫലം ഭൂമിയിലെ ജീവിതത്തിൽവച്ചുതന്നെ അനുഭവിച്ചവർ മരണശേഷം സ്വർഗ്ഗത്തിലെത്തുന്നുവെന്നാണ് തന്റെ വിശ്വാസം. നമ്മുടെ ഉള്ളിലുള്ള ശക്തിതന്നെയാണ്, മത വിശ്വാസത്തിനതീതമായി, സമീപമുള്ളയാളുടെ ഉള്ളിലുമുള്ളത്. ആ ശക്തിയെ താൻ ദൈവമെന്ന് വിളിക്കുന്നു.

ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നു. പ്രപഞ്ചത്തിലായിരിക്കുമ്പോൾ നമ്മൾ ദൈവത്തിങ്കൽത്തന്നെയാണിരിക്കുന്നത്. ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ വേദിയായ ഷാർജ എക്സ്പോ സെന്ററിലെ ലിറ്ററേച്ചർ ഫോറത്തിൽ നടന്ന 'ദി കൺഫെഷൻ: വിശുദ്ധവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീക്കൊപ്പം' എന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകനായ റോയി റാഫേൽ മോഡറേറ്ററായിരുന്നു.

English summary
Sister Jesmi's 'Veendum Amen' book released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more